കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശശി വിഷയം സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്തില്ല

  • By Lakshmi
Google Oneindia Malayalam News

P Shashi
തിരുവനന്തപുരം: സിപിഎം കണ്ണൂര്‍ ജില്ലാ മുന്‍ സെക്രട്ടറി പി ശശിയ്‌ക്കെതിരെയുള്ള ആരോപണങ്ങളും അച്ചടക്കനടപടികളും ചൊവ്വാഴ്ച ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്തില്ല. ജൂണ്‍ 30ന് തുടങ്ങുന്ന സംസ്ഥാന കമ്മിറ്റിയോഗത്തിലായിരിക്കും ഇതുസംബന്ധിച്ചകാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയെന്നാണ് സൂചന.

എന്തായാലും ശശി പാര്‍ട്ടിയ്ക്ക് പുറത്തേയ്ക്ക് തന്നെയായിരിക്കുമെന്നാണ് എല്ലാഭാഗത്തുനിന്നുമുള്ള സൂചനകള്‍. ഇത് മുന്‍കൂട്ടി കണ്ടാണ് ശശി അഭിഭാഷകവൃത്തിയിലേയ്ക്ക് തിരഞ്ഞതെന്നും സൂചനയുണ്ട്.

ചൊവ്വാഴ്ച സെക്രട്ടേറിയറ്റ് ചേര്‍ന്നെങ്കിലും വിവാദവിഷയങ്ങലെല്ലാം അടുത്തയോഗ്ത്തിലേയ്ക്ക് മാറ്റുകയായിരുന്നു. ശശി പ്രശ്‌നം ചര്‍ച്ചയ്ക്കുവരുന്നസംസ്ഥാന കമ്മിറ്റിയില്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ സാന്നിധ്യവുമുണ്ടാകുമെന്നാണ് അറിയുന്നത്.

ശശിയ്‌ക്കെതിരെയുള്ള അച്ചടക്ക നടപടിയുടെ കാര്യത്തില്‍ കേന്ദ്രനേതൃത്വവും സംസ്ഥാന നേതൃത്വവും രണ്ടുതട്ടിലാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനിടെ ശശിയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ വീണ്ടും രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ ശശിയ്‌ക്കെതിരെ നടപടിയുറപ്പാണെന്ന് കേന്ദ്രകമ്മിറ്റിയംഗം പികെ ശ്രീമതി വ്യക്തമാക്കുകയും ചെയ്തിരുന്നു.

English summary
P Sasi, former Kannur district secretary and state committee member of the Communist Party of India-Marxist (CPM), facing charges of moral turpitude is most likely to be expelled from the party, according to reliable sources,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X