കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രേയാംസിന്റെ ഭൂമി: വിധിയ്ക്ക് സ്റ്റേയില്ല

  • By Lakshmi
Google Oneindia Malayalam News

കൊച്ചി: എംവി ശ്രേയാംസ് കുമാര്‍ എംഎല്‍എ കൈവശം വച്ചിരിക്കുന്ന 16ഏക്കര്‍ ഭൂമി സര്‍ക്കാറിന് വിട്ടുകൊടുക്കണമെന്ന സിംഗിള്‍ ബഞ്ച് വിധി സ്റ്റേ ചെയ്യാന്‍ ഡിവിഷന്‍ ബെഞ്ച് വിസമ്മതിച്ചു.

വയനാട്ടിലെ കൃഷ്ണഗിരി എസ്റ്റേറ്റിലുള്ള 16 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്ത് ഭൂരഹിതരായ ആദിവാസികള്‍ക്ക് വിതരണം ചെയ്യണമെന്നായിരുന്നു സിംഗിള്‍ ബെഞ്ച് വിധി. ഇതിനെതിരെ ശ്രേയാംസ്‌കുമാര്‍ സമര്‍പ്പിച്ച അപ്പീല്‍ ചീഫ് ജസ്റ്റിസ് ജെ.ചെലമേശ്വറും ജസ്റ്റിസ് ആന്റണി ഡൊമനിക്കും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഫയലില്‍ സ്വീകരിച്ചു.

സിംഗിള്‍ ബെഞ്ച് വിധിയുടെ അടിസ്ഥാനത്തില്‍ ഭൂമി ഏറ്റെടുക്കുന്നത് തടയണമെന്ന ആവശ്യമാണ് ഡിവിഷന്‍ ബെഞ്ച് നിരസിച്ചത്. വന്‍തോതില്‍ ഭൂമി സ്വന്തമായുള്ള ശ്രേയാംസ്‌കുമാര്‍ കൈവശഭൂമി പതിച്ചുനല്‍കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിനെ സമീപിച്ച നടപടിയെ സിംഗിള്‍ ബെഞ്ച് വിമര്‍ശിച്ചിരുന്നു.

English summary
High Court division bench denied to stay the single bench's order over MLA MV Shreyams Kumar's land at Krishnagiri estate in Wayanadu,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X