തെസ്‌നി നേരത്തെയും വിവാദനായിക

പത്തുവര്‍ഷം മുമ്പ് വിവാഹത്തിലൂടെയായിരുന്നു തെസ്‌നിബാനു വാര്‍ത്തകളില്‍ നിറഞ്ഞത്. മഞ്ചേരിയിലെ പുളിക്കാമത്ത് റഷീദിന്റെ മകള്‍ തെസ്‌നി ബാനു മഞ്ചേരി കൊടവണ്ടി സ്വദേശി നാസറിനെ പ്രണയിച്ചു സ്‌പെഷല്‍ മാരേജ് ആക്ട് പ്രകാരം വിവാഹം ചെയ്തത് അന്ന് വന്‍ ഒച്ചപ്പാടുണ്ടാക്കിയ സംഭവമായിരുന്നു.
വിവാഹത്തിന് ചില യുക്തിവാദിസംഘടന നേതാക്കളുടെ പിന്തുണയും ലഭിച്ചു. എന്നാല്‍ ഇസ്ലാം നിയമങ്ങള്‍ ലംഘിച്ചുള്ള വിവാഹത്തിനെതിരെ മുസ്ലീം സംഘടനകള്‍ രംഗത്തുവന്നതോടെ ദമ്പതിമാര്‍ മഞ്ചേരി വിടുകയായിരുന്നു. പിന്നീട് കൊച്ചിയില്‍ താമസമാക്കിയ ഇവര്‍ കുറെക്കാലം മുമ്പ് പിരിയുകയും ചെയ്തു.
ഇതിനിടെ സദാചാര പൊലീസ് ചമഞ്ഞ് തെസ്‌നി ബാനുവിനെ അക്രമിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. സംഭവം ഡിവൈഎഫ്‌ഐ പോലുള്ള യുവജനസംഘടനകളും ഏറ്റെടുത്തിരിയ്ക്കുകയാണ്.












Click it and Unblock the Notifications