കണ്ണൂരില്‍ വീട്ടമ്മയെ ബന്ധു കുത്തിക്കൊന്നു

കുന്നത്തൂര്‍ ഞള്ളത്തുവേരില്‍ കുന്നേല്‍ വര്‍ഗീസിന്റെ (കുഞ്ഞുമോന്‍) ഭാര്യ ഗ്രേസി (45) ആണ് മരിച്ചത്. മകന്‍ ജിബിനെ (22) കുത്തേറ്റ് ഗുരുതരനിലയില്‍ തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വര്‍ഗീസിന്റെ സഹോദരീഭര്‍ത്താവിന്റെ അനുജന്‍ ഉളിക്കല്‍ കാലാങ്കിയിലെ ബെന്നിയാണ് കുത്തിയതെന്നു നാട്ടുകാര്‍ പറഞ്ഞു. കാലാങ്കിയില്‍നിന്നും ജീപ്പിലെത്തിയ ഇയാള്‍ വീട്ടില്‍കയറി ആക്രമിയ്ക്കുകയായിരുന്നു. നിലവിളികേട്ട് അയല്‍ക്കാര്‍ ഓടിയെത്തിയപ്പോഴേക്കും ഇയാള്‍ ജീപ്പില്‍തന്നെ രക്ഷപ്പെട്ടു. വയറിനു കുത്തേറ്റ ഗ്രേസിയുടെ കുടല്‍മാല പുറത്തുചാടിയ നിലയിലായിരുന്നു. ആശുപത്രിയില്‍ എത്തിക്കുംമുമ്പേ മരണം സംഭവിച്ചു. ഗ്രേസിയെ കുത്തുന്നത് തടയാന്‍ ശ്രമിച്ചപ്പോഴാണ് ജിബിനു കുത്തേറ്റത്.
വര്‍ഗീസിന്റെ മകള്‍ ജിമ്മിയയെ വിവാഹം ചെയ്തുകൊടുക്കണമെന്നു ബെന്നി നിരന്തരം ആവശ്യപ്പെട്ടിരുന്നുവത്രെ. എന്നാല്‍ ഗ്രേസിക്ക് ഇതിനു സമ്മതമായിരുന്നില്ല. ഇതിന്റെ വൈരാഗ്യത്താലാണ് ആക്രമണം നടത്തിയതെന്നു പറയുന്നു. പയ്യാവൂര്‍ പോലീസ് പ്രതിക്കുവേണ്ടി തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications