Get Updates
Get notified of breaking news, exclusive insights, and must-see stories!

യുവാവിന്റെ മൂത്രശങ്ക; നഗത്തില്‍ വെള്ളംകുടി മുട്ടി

പോര്‍ട്‌ലാന്റ്: യുവാവിന്റെ മൂത്രശങ്ക ഒരു നഗരത്തിന്റെ മുഴുവന്‍ വെള്ളംകുടി മുട്ടിച്ചു. അമേരിക്കയിലെ ഒറിഗോണിലെ പോര്‍ട്‌ലാന്റ് നഗരവാസികളാണ് യുവ്വാ കാരണം വെള്ളമില്ലാതെ വലഞ്ഞത്.

മൂത്രശങ്ക തോന്നിയ ഒരു യുവാവ് നഗരത്തിലെ ശുദ്ധജല തടാകത്തില്‍ കാര്യം സാധിച്ചതാണ് ജനങ്ങളെയും അധികൃതരെയും ഒരുപോലെ കുഴക്കിയത്. യുവാവ് തടാകത്തിലേയ്്ക്ക് മൂത്രമൊഴിയ്കുന്ന ദൃശ്യം രഹസ്യ ക്യാമറയില്‍ പതിഞ്ഞിരുന്നു. ഇതു കണ്ടതോടെ തടാകത്തിലെ വെള്ളം മുഴുവന്‍ വറ്റിയ്ക്കാന്‍ നഗരത്തിലെ പൊതുജനാരോഗ്യ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു.

80 ലക്ഷം ഗ്യാലന്‍ (മൂന്നുകോടിയിലധികം ലിറ്റര്‍) വെള്ളമാണ് യുവാവ് മൂത്രമൊഴിച്ച് മലിനമാക്കിയതിനെത്തുടര്‍ന്ന് തടാകത്തില്‍ നിന്നും ഒഴുക്കിക്കളഞ്ഞത്. യുവാവ് എയ്ഡ്‌സ് പോലുള്ള രോഗം വല്ലതും പിടിപെട്ട ആളാണെങ്കില്‍ അത് ആരോഗ്യ പ്രശ്‌നമുണ്ടാക്കില്ലേ എന്നതായിരുന്നു അധികൃതരുടെ ആശങ്ക. എന്തായാലും രഹസ്യ ക്യമാറയില്‍ നിന്നും തിരിച്ചറിഞ്ഞ യുവാവിനെ പിന്നീട് പൊലീസ് കസ്റ്റഡിയിലെടുത്തു.

യുവാവ് തന്റെ പ്രവൃത്തിയില്‍ മാപ്പു പറഞ്ഞിട്ടുണ്ടത്രേ. ഞാന്‍ ചെയ്തത് തെറ്റായിപ്പോയി. ആ തടാകത്തിലെ വെള്ളമാണ് വിതരണത്തിന് എടുക്കുന്നതെന്ന് അറിയില്ലായിരുന്നു. അതിലുള്ളത് മലിനജലമാണെന്നാണ് കരുതിയത്. ഇതിനായി പിഴയൊടുക്കാന്‍ എന്റെ കയ്യില്‍ പണമില്ല. എനിയ്ക്ക ജോലിയുമില്ല. പകരമായി ശിക്ഷയെന്ന നിലയ്ക്ക് മറ്റെന്തെങ്കിലും സേവനം ഞാന്‍ ചെയ്യാം- എന്നായിരുന്നുവത്രേ യുവാവിന്റെ പ്രതികരണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+