നിങ്ങള്‍ പറയൂ....ഗൂഗിള്‍ തിരയും

കഴിഞ്ഞയാഴ്ചയാണ് വോയ്‌സ് സെര്‍ച്ച് സംവിധാനം നിലവില്‍ വരുന്ന കാര്യം ഗൂഗിള്‍ പ്രഖ്യാപിച്ചത്. പുതിയ സംവിധാനമുപയോഗിക്കുമ്പോള്‍ കമ്പ്യൂട്ടറുകള്‍ക്ക് മുന്നിലിരുന്ന് ടൈപ്പ് ചെയ്യുന്നതിന് പകരം വാക്ക് ഇംഗ്ലീഷില്‍ പറഞ്ഞാല്‍ ഗൂഗിള്‍ അത് തിരഞ്ഞുകൊള്ളും. ഓണ്‍ലൈനിലെ തിരച്ചില്‍ കൂടുതല്‍ ലളിതമാക്കുന്നതിന് വേണ്ടിയാണ് ഗൂഗിള്‍ പുതിയസംവിധാനം ഏര്‍പ്പെടുത്തുന്നത്. ഇത് വിപണിയിലെ മേധാവിത്വം നിലനിര്‍ത്തുമെന്നും കമ്പനി പ്രതീക്ഷിയ്ക്കുന്നു.
സെര്‍ച്ച് എഞ്ചിന്‍ ബോക്‌സിലെ മൈക്രോഫോണ്‍ ഐക്കണില്‍ ക്ലിക്ക് ചെയ്താലാണ് പുതിയ സംവിധാനം പ്രവര്‍ത്തിയ്ക്കുക. എന്നാല്‍ ഗൂഗിളിന്റെ ഇന്ത്യ വെബ്‌സൈറ്റില്‍ വോയ്‌സ് സെര്‍ച്ച് സംവിധാനം ആക്ടീവാകുന്നതിന് ഇനിയും കാത്തിരിയ്ക്കണം.












Click it and Unblock the Notifications