കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിംഗൂര്‍ ബില്‍: വിധി മാറ്റി വച്ചു

  • By Nisha Bose
Google Oneindia Malayalam News

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ സര്‍ക്കാറിന്റെ സിംഗൂര്‍ ബില്ലിനെതിരെ ടാറ്റ മോട്ടോര്‍സ് കൊല്‍ക്കത്ത ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയിന്‍ മേല്‍ വാദം കേള്‍ക്കുന്നത് കോടതി വ്യാഴാഴ്ചത്തേയ്ക്ക് മാറ്റിവച്ചു.

സിംഗൂര്‍ ഭൂമി ബില്‍ ഭരണഘടനാവിരുദ്ധമാണെന്നായിരുന്നു ടാറ്റ മോട്ടോര്‍സ് വാദിച്ചത്. എന്നാല്‍ ബില്‍ ഭരണഘടനാ വിരുദ്ധമാണെങ്കില്‍ ആദ്യം അഡ്വക്കേറ്റ് ജനറല്‍ മുഖാന്തിരം സംസ്ഥാനത്തിന് നോട്ടീസ് നല്‍കണമെന്നാണ് വാദം കേട്ട ജസ്റ്റിസ് സൗമിത്ര പാല്‍ അഭിപ്രായപ്പെട്ടു.

ഉച്ചയ്ക്കു തന്നെ വാദം കേട്ടു തുടങ്ങിയെങ്കിലും ചില സാങ്കേതിക പ്രശ്‌നങ്ങള്‍ മൂലം കോടതി നടപടികള്‍ ഒരു മണിക്കൂര്‍ നീണ്ടു പോയി. സിംഗൂര്‍ പ്രശ്‌നം പരിഹരിയ്ക്കാന്‍ പ്രത്യേക ഓഫീസറെ വയ്ക്കണമെന്ന് ആവശ്യവും ടാറ്റ മോട്ടോര്‍സ് മുന്നോട്ടു വച്ചിട്ടുണ്ട്. കര്‍ഷകരുടെ സമ്മതമില്ലാതെ ഏറ്റെടുത്ത 400 ഏക്കര്‍ ഭൂമി അവര്‍ക്കു തന്നെ തിരിച്ചു നല്‍കണമെന്നതാണ് സിംഗൂര്‍ ഭൂമി ബില്‍ അനുശാസിയ്ക്കുന്നത്.

English summary
Stunned by the state government's lightning manouvre to repossess the plot in Singur, Tata Motors put up a spirited fight in the Calcutta High Court on Wednesday but failed to get the Singur Land Rehabilitation and Development Act, 2011, declared unconstitutional. Justice Soumitra Pal will continue to hear the matter on Thursday before passing judgement.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X