കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്‍ജിഒ പ്രവര്‍ത്തകര്‍ യുവതിയെ മാനഭംഗപ്പെടുത്തി

  • By Lakshmi
Google Oneindia Malayalam News

ദില്ലി: ദില്ലിയില്‍ ജോലിതേടിയെത്തിയ ജാര്‍ഖണ്ഡുകാരിയെ എന്‍ജിഒ ഉടമസ്ഥനും സുഹൃത്തുക്കളും ചേര്‍ന്ന് മാനഭംഗപ്പെടുത്തി. ജൂണ്‍ 20ന് യുവതി ദില്ലി പൊലീസില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് സംഭവം വെളിച്ചത്ത് വന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് അറസ്റ്റ്‌ചെയ്തിട്ടുണ്ട്.

നാല്‍പതുകാരനായ ശിവറാം ആണ് അറസ്റ്റിലായത്. സംഭവത്തിലെ പ്രധാന പ്രതി ബല്‍ദേവ്, ഭാംദേവ് എന്നിവര്‍ ഒളിവിലാണ്. ജാര്‍ഖണ്ഡില്‍ നിന്നും ദില്ലിയില്‍ കുടിയേറുന്നവര്‍ക്കെതിരെയുള്ള ചൂഷണത്തിനും പീഡനത്തിനുമെതിരെ പ്രവര്‍ത്തനം പ്രഖ്യാപിച്ചിരിക്കുന്ന എന്‍ജിഒ പ്രവര്‍ത്തകരാണ് ഇവര്‍. ശിവറാം ആണ് സേവാ ഭാരതി എന്ന എന്‍ജിഒ നടത്തുന്നത്. ബാല്‍ദേവ് എന്‍ജിഒയിലെ ജീവനക്കാരനാണ്. ഭാംദേവ് ഇവരുടെ സുഹൃത്താണ്.

ജോലിതേടി ദില്ലിയിലെത്തിയ യുവതി 2010 ഡിസംബര്‍ മുതല്‍ ഒരു പാര്‍ട് ടൈം ജോലിചെയ്യുന്നുണ്ട്. ജാര്‍ഖണ്ഡില്‍ നിന്നെത്തുന്നവര്‍ക്ക് സഹായം നല്‍കുന്ന സംഘടയെന്ന നലയില്‍ മുമ്പ് ജോലിയ്ക്കായി ഇവര്‍ സേവാ ഭാരതിയുമായി ബന്ധപ്പെട്ടിരുന്നു.

പിന്നീട് ജൂണ്‍ 20ന്് എന്‍ജിഒ അധികൃതര്‍ ചില ജോലികള്‍ ഏല്‍പ്പിക്കാനുണ്ടെന്ന് പറഞ്ഞ് യുവതിയെ ഭാംദേവിന്റെ വസതിയിലേയ്ക്ക് വിളിപ്പിച്ചു. ഈ സമയത്ത് മൂന്നുപേരും മദ്യപിച്ചിട്ടുണ്ടായിരുന്നുവെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു. രാത്രിയില്‍ ഇവര്‍ തനിയ്ക്ക കുടിക്കാന്‍ ലഘുപാനീയം തന്നെന്നും അതില്‍ മയക്കുമരുന്ന് ചേര്‍ത്തിരുന്നുവെന്നുമാണ് യുവതി പറയുന്നത്.

ബോധം നഷ്ടപ്പെട്ടപ്പോള്‍ മൂന്നുപേരും ചേര്‍ന്ന് യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവത്രേ. കാലത്ത് ഉറക്കമുണര്‍ന്നതില്‍പ്പിന്നെയാണ് പീഡനത്തിന് ഇരയായ വിവരം താന്‍ അറിഞ്ഞതെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു.

ഇക്കാര്യത്തെക്കുറിച്ച് ഇവരോട് പറഞ്ഞപ്പോള്‍ മൂവരും ചേര്‍ന്ന് കാര്യം പുറത്തുപറഞ്ഞാല്‍ ശരിപ്പെടുത്തിക്കളയുമെന്ന് യുവതിയെ ഭീഷണിപ്പെടുത്തുകയുമുണ്ടായി. പിന്നീട് ഇക്കാര്യം അറിഞ്ഞ ഒരു സുഹൃത്താണ് യുവതിയോട് പൊലീസില്‍ പരാതി നല്‍കാന്‍ പറഞ്ഞത്.

English summary
The city reaffirmed its tag of being the crime capital after a young girl from Jharkhand was gangraped by an NGO owner and his two friends in northwest Delhi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X