കുഞ്ഞാലിക്കുട്ടിയുടെ പോസ്റ്ററില്‍ കരിപ്രയോഗം
മലപ്പുറം: ലീഗ് നേതാക്കളുടെ പോസ്റ്ററിന് നേര്‍ക്ക് ഒരു സംഘം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കരി ഓയില്‍ പ്രയോഗം നടത്തി. മഞ്ഞളാംകുഴി അലിക്ക് മന്ത്രിസ്ഥാനം നഷ്ടമാകുന്ന തരത്തില്‍ വിട്ടുവീഴ്ച ചെയ്തുവെന്നാരോപിച്ചായിരുന്നു പ്രതിഷേധം.
തിരൂര്‍ക്കാട് പാറമേലില്‍ ലീഗ് നേതാക്കളുടെ ഫോട്ടോ പതിച്ച ഫ്‌ളക്‌സ് ബോര്‍ഡുകളിലുമാണ് കരി ഓയില്‍ പ്രയോഗം നടന്നത്. അഞ്ചാം മന്ത്രി സ്ഥാനം ലഭിച്ചതില്‍ അഭിവാദ്യമര്‍പ്പിച്ചുകൊണ്ട് കഴിഞ്ഞ ദിവസം മലപ്പുറത്ത് ഉള്‍പ്പെടെ ലീഗ് നേതൃത്വം ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഉയര്‍ത്തിയിരുന്നു
എന്നാല്‍ ഇതിനുള്ള സാധ്യകളില്ലാതായതാണ് യൂത്ത് ലീഗ് അണികളെ പ്രകോപിപ്പിച്ചത്. പി.കെ കുഞ്ഞാലിക്കുട്ടിയുടെയും ഇ.അഹമ്മദിന്റെയും പോസ്‌റ്ററിലാണ് കരിഓയില്‍ ഒഴിച്ചത്.












Click it and Unblock the Notifications