Get Updates
Get notified of breaking news, exclusive insights, and must-see stories!

എ സുജനപാല്‍ അന്തരിച്ചു

A Sujanapal
കോഴിക്കോട്: മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എ.സുജനപാല്‍ (62) കോഴിക്കോട്ട് അന്തരിച്ചു. വ്യാഴാഴ്ച രാവിലെ എട്ട് മണിയോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ദീര്‍ഘനാളായി അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

രണ്ട് തവണ നിയമസഭാംഗമായ സുജനപാല്‍ കഴിഞ്ഞ ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ വനം മന്ത്രിയായിരുന്നു. രണ്ടു തവണ ലോക്‌സഭയിലേക്കും മത്സരിച്ചിട്ടുണ്ട്. 1991, 2001 വര്‍ഷങ്ങളിലെ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് മണ്ഡലത്തില്‍ നിന്നാണ് അദ്ദേഹം നിയമസഭയിലെത്തിയത്. കെപിസിസി ട്രഷറര്‍, കോഴിക്കോട് ഡിസിസി പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, എന്നീ സ്ഥാനങ്ങള്‍ക്ക് പുറമേ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ സെനറ്റ് മെമ്പറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

1949 ഫെബ്രുവരി ഒന്നിന് കോഴിക്കോടായിരുന്നു സുജനപാലിന്റെ ജനനം.വിദ്യാര്‍ഥിജീവതിത്തിലൂടെ രാഷട്രീയപ്രവര്‍ത്തനം തുടങ്ങിയ സുജനപാല്‍ കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ്, ഡി.സി.സി, കെപിസിസി ഭാരവാഹിയായിരുന്നു.

രാഷ്ട്രീയത്തിന് പുറമേ സാഹിത്യത്തിലും പരിസ്ഥിതി സംരക്ഷണത്തിലും ശ്രദ്ധ ചെലുത്തിയ അദ്ദേഹം ചില പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. 'പൊരുതുന്ന പലസ്തീന്‍', 'ബര്‍ലിന്‍ മതിലുകള്‍', 'മൂന്നാം ലോകം', 'ഗാന്ധിസം ഇരുപതാം നൂറ്റാണ്ടില്‍' തുടങ്ങിയവയാണ് പ്രധാന കൃതികള്‍. ജയശ്രീയാണ് ഭാര്യ, രണ്ടു മക്കളുണ്ട്.

മലബാര്‍ ക്രിസ്ത്യന്‍ കോളേജ് ഇംഗ്ലിഷ് വകുപ്പില്‍ നിന്ന് വിരമിച്ച ജയശ്രീയാണ് ഭാര്യ. മനു, അമൃത് എന്നിവര്‍ മക്കള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+