കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചീഫ് വിപ്പ് കേരള കോണ്‍ഗ്രസിന്

Google Oneindia Malayalam News

തിരുവനന്തപുരം: ചീഫ് വിപ്പ്, ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനങ്ങള്‍ സംബന്ധിച്ച് ഐക്യജനാധിപത്യ മുന്നണിയില്‍ ധാരണയായി. ലീഗിന്റെ അഞ്ചാമത്തെ മന്ത്രി എന്തായാലും ഇപ്പോഴുണ്ടാവില്ല. ചീഫ് വിപ്പ് പദവി കേരള കോണ്‍ഗ്രസിലും ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം കോണ്‍ഗ്രസിനുമായിരിയ്ക്കും.

ജൂണ്‍ 22 ബുധനാഴ്ച നടന്ന യു.ഡി.എഫ് യോഗത്തില്‍ തീരുമാനം ഉണ്ടായില്ല. തടര്‍ന്ന് ചര്‍ച്ചകള്‍ക്ക് മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തിയിരുന്നു. പിന്നീട് മുഖ്യമന്ത്രിയും കെ.പി.സി.സി പ്രസിഡന്റും പലതവണ ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. രാത്രി ഒമ്പത് മണിയോടെ മുഖ്യമന്ത്രിയാണ് തീരുമാനം പ്രഖ്യാപിച്ചത്.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ലീഗ് നേതൃത്വവുമായി നടത്തിയ ചര്‍ച്ചയിലാണ് മന്ത്രിപ്രശ്നത്തില്‍ തീരുമാനമുണ്ടായത്. ചീഫ് വിപ്പ് പദവിയിലേയ്ക്ക് പി സി ജോര്‍ജ്ജ് എത്തിയേയ്ക്കും. അഞ്ചാമത്തെ മന്ത്രിസ്ഥാനം കിട്ടിയില്ലെങ്കില്‍ ചീഫ് വിപ്പ് പദവിയും വേണ്ടെന്ന ലീഗിന്റെ നിലപാട് തീരുമാനങ്ങളില്‍ കാര്യമായ മാറ്റമുണ്ടാക്കി. അങ്ങനെയാണ് കേരള കോണ്‍ഗ്രസിന് ചീഫ് വിപ്പ് സ്ഥാനം ലഭിച്ചത്.

English summary
The Congress-led front has decided to take a final decision on the 21st minister and the chief whip and Deputy Speaker post before the Assembly session which will resume on June 24. UDF meet decided to give Chief whip position to Kerala Congress and Deputy Speaker post to Congress.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X