Get Updates
Get notified of breaking news, exclusive insights, and must-see stories!

അനാശാസ്യക്കാരെ കൊണ്ടുവന്ന ഓട്ടോ തകര്‍ത്തു

കോട്ടയം: അനാശാസ്യപ്രവര്‍ത്തനത്തിന് ആളെക്കൊണ്ടുവന്നുവെന്നാരോപിച്ച് നാട്ടുകാര്‍ ഓട്ടോറിക്ഷ തകര്‍ത്തു. കോട്ടയത്തെ കൂരോപ്പടയിലാണ് സംഭവം നടന്നത്.

ഓട്ടോയിലുണ്ടായിരുന്ന ഒരു പെണ്‍കുട്ടിയൊഴികെ ബാക്കിയെല്ലാവരും ബഹളത്തിനിടയില്‍ ഓടിരക്ഷപ്പെട്ടു. പെണ്‍കുട്ടിയെ നാട്ടുകാര്‍ പൊലീസ് സ്റ്റേഷനിലെത്തിച്ചെങ്കിലും തെളിവുകളില്ലാത്തതിനാല്‍ വിട്ടയച്ചു.

ബുധനാഴ്ച രാത്രി പാമ്പാടി പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തിയിലാണ് സംഭവം നടന്നത്. കൂരോപ്പടയില്‍ വീട് വാടകയ്‌ക്കെടുത്ത് ഒരു യുവതി അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്നും ഇവിടേയ്ക്ക് വന്നവരാണ് ഓട്ടോയില്‍ ഉണ്ടായിരുന്നതെന്നുമാണ് ജനങ്ങള്‍ പറയുന്നത്.

ഈ വീടിനെച്ചുറ്റിപ്പറ്റി നേരത്തേയും പരാതി ഉയര്‍ന്നിരുന്നു അനാശാസ്യപ്രവര്‍ത്തനങ്ങള്‍ക്കായി ഇവിടെ വരുന്നവര്‍ മദ്യപിച്ചും മറ്റും പ്രശ്‌നമുണ്ടാക്കുന്നുവെന്നായിരുന്നു പരാതി. ഈ പ്രശ്‌നങ്ങള്‍ക്കിടെയാണ് രാത്രി പന്ത്രണ്ടരയോടെ ഒരു സ്ത്രീയും മകളും രണ്ട് പുരുഷന്മാരുമുള്‍പ്പെടെയുള്ള സംഘം കൂരോപ്പടയില്‍ എത്തിയത്.

വിവരമറിഞ്ഞ നാട്ടുകാര്‍ ഓട്ടോറിക്ഷയുടെ ചില്ല് തല്ലിത്തകര്‍ത്തു. ഇതിനിടെ സംഘത്തിലുണ്ടായിരുന്ന പുരുഷന്മാരും സ്ത്രീയും ഓടിരക്ഷപ്പെട്ടു. ഇവരുടെ മകളെ നാട്ടുകാര്‍ പിടിച്ചുവയ്ക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+