Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തില്‍ ധാര്‍മ്മിക പൊലീസ് വേണ്ട: മുഖ്യമന്ത്രി

Oommen Chandy
തിരുവനന്തപുരം: സംസ്ഥാനത്ത് ആരെയും ധാര്‍മ്മിക പൊലീസ് ചമയാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സ്ത്രീകള്‍ക്കു നേരെയുള്ള ആക്രമണങ്ങള്‍ അതീവ ഗൗരവത്തോടെയാണു സര്‍ക്കാര്‍ കാണുന്നതെന്നും കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി.

കൊച്ചിയില്‍ ഐടി ജീവനക്കാരിയെ ആക്രമിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കരുതല്‍ നടപടി സ്വീകരിക്കും. കേരളത്തില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ പാടില്ലെന്നു സര്‍ക്കാരിനു നിര്‍ബന്ധമുണ്ട്- അദ്ദേഹം പറഞ്ഞു.

സംഭവത്തില്‍ പൊലീസിന്റെ ഭാഗത്തു നിന്നു വീഴ്ച ഉണ്ടായിട്ടുണ്ടോയെന്നു പരിശോധിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ ഡിജിപിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. വീഴ്ചയുണ്ടായെങ്കില്‍ നടപടി എടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇതിനിടെ ഐടി സ്ഥാപനങ്ങളില്‍ തൊഴിലെടുക്കുന്നവരുടെ ഉള്‍പ്പെടെ രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവരുടെ സുരക്ഷയ്ക്ക് എല്ലാ ക്രമീകരണങ്ങളും ഒരുക്കാന്‍ പൊലീസിനു കര്‍ശന നിര്‍ദേശം നല്‍കുമെന്നു വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.

സ്ത്രീകളുടെ സുരക്ഷയ്ക്കു സര്‍ക്കാര്‍ മുന്തിയ പരിഗണന നല്‍കും. ജീവനക്കാരുടെ സുരക്ഷ സംബന്ധിച്ച് ഐടി സ്ഥാപന മേധാവികളുടെയും പൊലീസ് ഉദ്യോഗസ്ഥരുടെയും സംയുക്ത യോഗം വിളിക്കാന്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+