കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പറവൂര്‍ പീഡനം: തമിഴ്‌നാട് സിഐയും കുടുങ്ങും

  • By Lakshmi
Google Oneindia Malayalam News

കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത മകളെ പിതാവ് അറുപത്തിയഞ്ചോളം പേര്‍ക്ക് കാഴ്ചവച്ച കേസില്‍ ഒരു ഇടനിലക്കാരിയെ ക്രൈംബ്രാഞ്ച് അന്വേഷണസംഘം അറസ്റ്റുചെയ്തു.

പീഡനത്തിനിരയായ പറവൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയെ മൂന്നാറിലെത്തിച്ച് പലര്‍ക്കായി കാഴ്ചവച്ച വയനാട് വൈത്തിരി സ്വദേശി മാര്‍ട്ടിന്റെ ഭാര്യ ബീന (34) യാണ് അറസ്റ്റിലായത്.

ഇപ്പോള്‍ എറണാകുളം പുത്തന്‍കുരിശില്‍ താമസിക്കുന്ന ഇവരെ കളമശേരിയില്‍നിന്നാണു ക്രൈംബ്രാഞ്ച് പിടികൂടിയത്.

ആലുവ സബ്ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ പിതാവ് സുധീറിനെ ക്രൈംബ്രാഞ്ച് എസ്.പി. എസ്. സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം ബുധനാഴ്ച ജയിലിലെത്തി ചോദ്യംചെയ്തു.

പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് അറസ്റ്റിലായ തമിഴ്‌നാട് കാരക്കോണം സ്വദേശിയായ റോഡ് കോണ്‍ട്രാക്ടര്‍ മണികണ്ഠനെ കൂടുതല്‍ ചോദ്യംചെയ്യലിനും തെളിവെടുപ്പിനുമായി ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വാങ്ങിയിട്ടുണ്ട്.

ഇയാളെ വ്യാഴാഴ്ച കാരക്കോണത്തിനു കൊണ്ടുപോകും. ഇവിടെയുള്ള സ്വന്തം ഗസ്റ്റ് ഹൗസില്‍വച്ചാണ് മണികണ്ഠന്‍ കുട്ടിയെ പീഡിപ്പിച്ചത്. ഇയാളെ ഇവിടെയെത്തിച്ച് തെളിവെടുപ്പ് നടത്തും. തമിഴ്‌നാട് പോലീസ് സ്‌പെഷ്യല്‍ ബ്രാഞ്ച് വിഭാഗത്തിലെ ഒരു സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കും ഇയാള്‍ കുട്ടിയെ കാഴ്ചവച്ചിരുന്നുവെന്ന് വ്യക്തമായിട്ടുണ്ട്. ഈ സി.ഐയെ പിടികൂടാനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

രണ്ട് വര്‍ഷത്തിനിടെ അറുപത്തഞ്ചോളം പേര്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചതായാണ് പോലീസ് കരുതുന്നത്. ഇതില്‍ 29 പേര്‍ ഇതുവരെ അറസ്റ്റിലായി. ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങിയശേഷം നാല് റിസോര്‍ട്ട് നടത്തിപ്പുകാരെയും അറസ്റ്റ് ചെയ്തിരുന്നു. ചികില്‍സയില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടുവരുന്നു.

English summary
Crime Branch investigative team arrested a 34 year old woman in connection with Paravoor Sex Racket case,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X