മുഹമ്മദ് കമ്മിറ്റിയുടെ വാദം ഹൈക്കോടതി തള്ളി

പഴയ സര്‍ക്കാരിന്റെ നയമല്ല പുതിയ സര്‍ക്കാരിനുള്ളതെന്ന പറഞ്ഞ എ.ജി ക.പി ദണ്ഡപാണി പക്ഷേ നയം വ്യക്തമാക്കിയില്ല. നയ രൂപീകരണത്തിന് കുടുതല്‍ സമയം വേണമെന്ന് കോടതിയില്‍ ആവശ്യപ്പെട്ടു.
സാമൂഹ്യനീതി മുന്‍നിര്‍ത്തിയാണ് കേസില്‍ അപ്പീല്‍ നല്‍കിയതെന്ന മുഹമ്മദ് കമ്മിറ്റിയുടെ വാദം ഹൈക്കോടതി തള്ളി. അപ്പീല്‍ പ്രഥമദൃഷ്ട്യാ നിലനില്‍ക്കുന്നതല്ലെന്ന് ചീഫ്ജസ്റ്റിസ് ജെ ചെലമേശ്വറും ആന്റണിഡൊമനിക്കുമുള്‍പ്പെട്ട ബെഞ്ച് വിലയിരുത്തി. സാമൂഹ്യനീതിയെക്കുറിച്ചുള്ള പ്രഭാഷണങ്ങള്‍ ആവശ്യമില്ലെന്ന് കോടതി പറഞ്ഞു. ഇത്തരം പ്രഭാഷണങ്ങളാണ് സമൂഹമധ്യത്തില്‍ മാധ്യമങ്ങള്‍ ഹാസ്യവല്‍ക്കരിക്കുന്നതെന്നും കോടതി നിരീക്ഷിച്ചു.
നിയമപ്രകാരമുള്ള ഫീസ് ഘടന നിശ്ചയിച്ച് കേസ് വീണ്ടും പരിഗണിക്കുനേ്പാള്‍ അറിയിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. സര്‍ക്കാരിന്റെ അപേക്ഷ പരിഗണിച്ച് കേസ് അടുത്ത ചൊവ്വാഴ്ചത്തേക്ക് മാറ്റി.












Click it and Unblock the Notifications