കലാപത്തിനിടെ ചുംബനം നടന്നിട്ടില്ലെന്ന് തെളിഞ്ഞു

ഐസ് ഹോക്കി ടീമിന്റെ പരാജയത്തില്‍ പ്രതിഷേധിച്ച് ആരാധകര്‍ തെരുവില്‍ നടത്തിയ അക്രമത്തിനിടെ അടിയേറ്റു വീണ കൂട്ടുകാരിയെ ആശ്വസിപ്പിയ്ക്കുന്ന രംഗമായിരുന്നു പ്രണയരംഗമായി വ്യാഖ്യാനം ചെയ്യപ്പെട്ടത്.
ആസ്ത്രേലിയക്കാരന്‍ സ്‌കോര്‍ട്ട് ജോണ്‍സും കൂട്ടുകാരിയായ കാനഡക്കാരി അലക്‌സാന്‍ഡ്രിയ തോമസുമായിരുന്നു കലാപത്തിനിടയിലെ ചുംബനത്തിന്റെ പേരില്‍ വിവാദത്തിലായത്. റിച്ചാര്‍ഡ് ലാം എന്ന കനേഡിയന്‍ ഫോട്ടോ ജേര്‍ണ്ണലിസ്റ്റ് എടുത്ത ഫോട്ടോയാണ് വിവാദത്തിനു തുടക്കം കുറിച്ചത്. ഫോട്ടോ സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകളിലൂടെ പ്രചരിച്ചതോടെ ചുംബന വിവാദവും കത്തിപ്പടരുകയായിരുന്നു.
കൂട്ടുകാരിയെ രക്ഷിയ്ക്കാനുള്ള ശ്രമമാണതെന്ന് ഒരു വിഭാഗം ആള്‍ക്കാര്‍ വാദിച്ചെങ്കിലും അതിനു തെളിവുണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ പുറത്തു വന്ന വീഡിയോ സത്യം ഇവരുടെ ഭാഗത്താണെന്ന് തെളിയിക്കുന്നു. അടിയേറ്റ് വീണ കൂട്ടുകാരിയെ ജോണ്‍സ് ആശ്വസിപ്പിയ്ക്കാന്‍ ശ്രമിയ്ക്കുന്നതായാണ് വീഡിയോയില്‍ ഉള്ളത്.


Click it and Unblock the Notifications