കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബ്ലാക്‍ബെറി സ്ഥാപകര്‍ ഇനി ശതകോടിപതി പട്ടികയിലില്ല

  • By Nisha Bose
Google Oneindia Malayalam News

ടൊറൊന്റൊ: ബ്ലാക്ബെറി ഫോണ്‍ നിര്‍മ്മാതാക്കളായ റിസര്‍ച്ച് ഇന്‍ മോഷന്‍ (റിം) സ്ഥാപകര്‍ ഇനി
ശതകോടിപതികളുടെ പട്ടികയിലില്ല. ഈ പാദത്തില്‍ പ്രതീക്ഷിച്ച വരുമാനം ഉണ്ടാകാത്തതിനെ തുടര്‍ന്ന് റിമ്മിന്റെ ഷെയറുകള്‍ ഇടിഞ്ഞിരുന്നു. ഇതിനെ തുടര്‍ന്നാണ് സ്ഥാപകരായ ജിം ബാല്‍സില്ലെയും മൈക്ക് ലസാരിഡിസും ഇനി ശതകോടിപതികളുടെ പട്ടികയിലില്ലെന്ന വാര്‍ത്ത ഫോബ്‌സ് മാഗസിന്‍ പുറത്തുവിട്ടത്. റിമ്മിന്റെ സ്ഥാപകരുടെ അറ്റാദായം ഇടിഞ്ഞതാണ് ഇതിനു കാരണമായി ഫോബ്‌സ് പറയുന്നത്.

റിമ്മിന്റെ സ്ഥാപകര്‍ ഫോബ്‌സിന്റെ ശതകോടിപതി പട്ടികയില്‍ കഴിഞ്ഞ വര്‍ഷം വരെ സ്ഥാനം പിടിച്ചിരുന്നു. അപ്പോള്‍ ലസാരിഡിസിന്റെ ആസ്തി 190 കോടിയായിരുന്നു. ബാല്‍സില്ലെയുടേതാകട്ടെ 180 കോടിയും. എന്നാല്‍ ഇപ്പോള്‍ ഇവരുടെ ആസ്തി ഏതാണ്ട് 80 കോടിയെ വരൂ എന്നാണ് ഫോബ്‌സിന്റെ കണക്ക്. ഗൂഗിളില്‍ നിന്നും ആപ്പിളില്‍ നിന്നും ബ്ലാക്ക് ബെറിയ്ക്ക് കനത്ത തിരിച്ചടിയേറ്റതാണ് ഇതിനു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. റിമ്മിന്റെ വിപണി മൂല്യം ഏതാണ്ട് 50 ശതമാനത്തിനടുത്ത് കുറഞ്ഞിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ലസാരിഡിസും ബാല്‍സില്ലെയും 1992 ലാണ് 10 ഷെയറുകളുമായി കമ്പനി ആരംഭിച്ചത്. 2007ല്‍ അവര്‍ ആദ്യമായി ലോകസമ്പന്നരുടെ പട്ടികയിലെത്തി. പിന്നീട് തുടര്‍ച്ചയായ അഞ്ചു വര്‍ഷം ഇവര്‍ ശതകോടിപതി പട്ടികയിലുണ്ടായിരുന്നു. റിം സാമ്പത്തിക പ്രതിസന്ധിയിലായതിനെ തുടര്‍ന്ന് ജീവനക്കാരെ പിരിച്ചു വിടുമെന്ന് മുന്‍പ് വാര്‍ത്തകള്‍ വന്നിരുന്നു.

English summary
The two men who created the iconic BlackBerry company have been knocked off the world billionaires' list.With the shares of BlackBerry maker Research In Motion (RIM) getting drubbing after its less-than-expected first quarter results and poor forecasts, co-CEOs Jim Balsillie and Mike Lazaridis are no longer billionaires, Forbes said Thursday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X