Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭാര്യയെ മാനഭംഗപ്പെടുത്തിയയാളെ ഭര്‍ത്താവ് വെടിവച്ചു

ഭോപ്പാല്‍‍: ഭാര്യയെ മാനഭംഗപ്പെടുത്തിയ ആളെ കോടതിയില്‍ വച്ച് ഭര്‍ത്താവ് വെടിവച്ചു കൊന്നു. വിനോദ് രജ്പുത്ത് ആണ് തന്റെ ഭാര്യയെ മാനഭംഗപ്പെടുത്തിയ രാജു ഖാനെയും കൂട്ടാളിയായ നദീം ഷാഹാദിനേയും വെടിവച്ചത്. ഇതില്‍ രാജു ഖാന്‍ മരിച്ചു. നദീമിന് പരിക്കേറ്റിട്ടുണ്ട്.

രാജു ഖാനും കൂട്ടാളിയായ നദീം ഷാഹാദും വിനോദിന്റെ ഭാര്യയെ ജാനുവരി ഒന്നിന് മാനഭംഗപ്പെടുത്തിയതായി പറയപ്പെടുന്നു. എന്നാല്‍ ഇവര്‍ക്കെതിരെ മോഷണക്കുറ്റത്തിനാണ് വിനോദ് കേസു കൊടുത്തത്. മാനഭംഗപ്പെടുത്തിയ കാര്യം പുറത്തറിഞ്ഞാല്‍ കുടുംബത്തിന്റെ അഭിമാനത്തിനു ക്ഷതമേല്‍ക്കുമെന്നതിനാലാണ് ഇയാള്‍ ഇങ്ങനെ ചെയ്തതെന്നു കരുതുന്നു.

എന്തായാലും ഇവരെ വകവരുത്താന്‍ വിനോദ് തീരുമാനിച്ചുറപ്പിച്ചിരുന്നു എന്നു വേണം കരുതാന്‍. വാദം കേട്ട ശേഷം ഇവരെ തിരിച്ചു കൊണ്ടു പോകും വഴിയാണ് വിനോദ് നിറയൊഴിച്ചത്. എന്നാല്‍ മാനഭംഗശ്രമത്തിനു കേസെടുക്കാത്തതിനാലാണ് വിനോദ് നിറയൊഴിച്ചതെന്ന റിപ്പോര്‍ട്ട് പോലീസ് തള്ളിക്കളഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+