കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കയ്യേറ്റക്കാര്‍ക്ക് ഒഴിഞ്ഞുപോകാന്‍ രണ്ടാഴ്ച

  • By Lakshmi
Google Oneindia Malayalam News

Oommen Chandy
തിരുവനന്തപുരം: മൂന്നാറിന്റെ വികസനത്തിനായി മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാനും മൂന്നാര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റി രൂപീകരിക്കാനും വെള്ളിയാഴ്ച ചേര്‍ന്ന സര്‍വ്വകക്ഷിയോഗത്തില്‍ തീരുമാനമായി. മൂന്നാറില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറിയവരെ ഒഴിപ്പിക്കാനും യോഗം തീരുമാനിച്ചു.

കഴിഞ്ഞ സര്‍ക്കാര്‍ കൊണ്ടുവന്ന മൂന്നാര്‍ ഓര്‍ഡിനന്‍സ് ആവശ്യമായ തിരുത്തലുകളോടെ മുന്നോട്ടുകൊണ്ടുപോകുമെന്നും കയ്യേറ്റക്കാര്‍ക്ക് ഒഴിഞ്ഞുപോകാന്‍ രണ്ടാഴ്ച്ച സമയം നല്‍കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സമയപരിധിയ്ക്കകം ഒഴിഞ്ഞുപോയില്ലെങ്കില്‍ ആവശ്യമായ നിയമനടപടി സ്വീകരിക്കും. കയ്യേറ്റം ഒഴിപ്പിക്കാനായി മൂന്നാറില്‍ ഒരുതരത്തിലുമുള്ള നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തില്ല. ഇത്തരം കെട്ടിടങ്ങള്‍ സര്‍ക്കാറിലേയ്ക്ക് മുതല്‍ക്കൂട്ടും. കയ്യേറ്റം ഒഴിപ്പിക്കാനായി പ്രത്യേക സംഘത്തെ നിയോഗിക്കില്ല. റവന്യു സംഘത്തിനായിരിക്കും ഒഴിപ്പിക്കലിന്റെ ചുമതല. പാവപ്പെട്ടവരായ കുടിയേറ്റക്കാരോട് സര്‍ക്കാര്‍ ഉദാരസമീപനം സ്വീകരിക്കും- മുഖ്യമന്ത്രി ഉറപ്പുനല്‍കി.

കുടിയേറ്റക്കാരായ ആദിവാസികളെ പുനരധിവസിപ്പിക്കും. 1979 ജനുവരി ഒന്ന് എന്ന തീയതിന് മുമ്പുള്ള കൈവശാവകാശമുള്ള കുടിയേറ്റക്കാര്‍ക്ക് പട്ടയം നല്‍കും. മൂന്നാര്‍ നടപടികളുടെ മൊത്തം ചുമതല റവന്യൂമന്ത്രിക്ക് നല്‍കുന്നതായും പ്രതിപക്ഷ നേതാവ് വി.എസ്. അടക്കമുള്ളവര്‍ പങ്കെടുത്ത യോഗതീരുമാനങ്ങള്‍ ഐകകണ്ഠമായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. രാവിലെ മുഖ്യമന്ത്രിയുടെ ചേംബറില്‍ ചേര്‍ന്ന സര്‍വകക്ഷിയോഗം ഉച്ചയോടെയാണ് സമാപിച്ചത്.

English summary
Chief Minister Oommen Chandy today informed that all encroachers on government land in Munnar and other areas of Idukki district will be evicted. The decision regarding this was taken at the all-party meeting held here to discuss on the encroachment issue in Munnar.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X