കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്‍. ശക്തന്‍ ഡപ്യൂട്ടി സ്പീക്കര്‍ സ്ഥാനാര്‍ഥി

  • By Lakshmi
Google Oneindia Malayalam News

N Shakthan
തിരുവനന്തപുരം: കോണ്‍ഗ്രസിലെ എന്‍. ശക്തനെ യുഡിഎഫിന്റെ ഡപ്യൂട്ടി സ്പീക്കര്‍ സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിച്ചു. ശക്തന്‍ വെള്ളിയാഴ്ച പത്രിക സമര്‍പ്പിയ്ക്കും. 28നാണു തിരഞ്ഞെടുപ്പ്. അറുപതുകാരനായ ശക്തന്‍ കാട്ടാക്കടയില്‍ നിന്നാണു വിജയിച്ചത്.

നേരത്തെ കോവളത്തു നിന്ന് ഒരു പ്രാവശ്യവും നേമത്തു നിന്നു രണ്ടു തവണയും നിയമസഭയില്‍ എത്തിയിട്ടുണ്ട്. ഉമ്മന്‍ ചാണ്ടിയുടെ കഴിഞ്ഞ മന്ത്രിസഭയില്‍ ഗതാഗത മന്ത്രിയായും പ്രവര്‍ത്തിച്ചു. സിപിഐയിലെ ഇ.എസ്. ബിജിമോളാണ് തിരഞ്ഞെടുപ്പില്‍ ശക്തന്റെ എതിരാളി.

നേരത്തേ ശക്തന് മന്ത്രിസ്ഥാനം ലഭിയ്ക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ ഒടുക്കം കോണ്‍ഗ്രസ് മന്ത്രിമാരെ പ്രഖ്യാപിച്ചപ്പോള്‍ തന്റെ പേര് വന്നില്ലെന്ന് കണ്ട ശക്തന്‍ രാജിവയ്ക്കുമെന്ന ഭീഷണിയുള്‍പ്പെടെയുള്ള സമ്മര്‍ദ്ദ തന്ത്രങ്ങള്‍ പ്രയോഗിച്ചിരുന്നു.

മന്ത്രിസ്ഥാനം നല്‍കാതെ നാടാര്‍ സമൂഹത്തെ തഴഞ്ഞതിനെതിരെ ശക്തന്‍ മുഖ്യമന്ത്രിയെ പരാതി അറിയിക്കുകയും ചെയ്തിരുന്നു. ശക്തന്‍ രാജിവയ്ക്കണമെന്ന് നാടാര്‍ സമൂഹത്തില്‍ നിന്നും സമ്മര്‍ദ്ദമുണ്ടായിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് ശക്തനെ അനുനയിപ്പിച്ച് നിര്‍ത്തുകയായിരുന്നു.

English summary
MLA- N Sakthan has been selected as the United Democratic Front (UDF) nominee for the Deputy Speaker’s post in the 13th Kerala Assembly. He has served as Transport Minister during the previous Oommen Chandy government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X