Get Updates
Get notified of breaking news, exclusive insights, and must-see stories!

അവിവാഹിതയായ യുവതി ടോയ്‌ലറ്റില്‍ പ്രസവിച്ചു

സുല്‍ത്താന്‍ ബത്തേരി: അവിവാഹിതയായ ആദിവാസി യുവതി സര്‍ക്കാര്‍ ആശുപത്രിയിലെ ടോയ്‌ലറ്റില്‍ പ്രസവിച്ചു. ക്ലോസറ്റില്‍ വീണ കുഞ്ഞ് തല്‍ക്ഷണം മരിച്ചു. സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയിലാണ് ബുധനാഴ്ച രാത്രി സംഭവം നടന്നത്.

നൂല്‍പ്പുഴ പഞ്ചായത്തിലെ പണിയ കോളനിയിലെ പതിനേഴുകാരിയാണ് പ്രസവിച്ചത്. വയറുവേദനയും ചര്‍ദ്ദിയും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ബുധനാഴ്ച വൈകീട്ടാണ് ബന്ധുക്കള്‍ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്.

മാസങ്ങളായി മറ്റൊരു കോളനിയിലെ ബന്ധുവീട്ടിലായിരുന്നു കുട്ടി കഴിഞ്ഞിരുന്നത്. ഇവരെ ചികിത്സയ്ക്കായി താലൂക്ക് ആശുപത്രിയില്‍ തന്നെ കിടത്തിയിരിക്കുകയാണ്.

പെണ്‍കുട്ടിയുടെ വിവാഹം ഉറപ്പിച്ചിരുന്നതായി സൂചനയുണ്ട്. സംഭവവുമായി ബന്ധപ്പെട്ടു നായ്ക്കട്ടി കോളനിയിലെ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+