യുഡിഎഫ് ഗവര്‍ണറെ വിഡ്ഢിയാക്കി: വിഎസ്

100 ദിന കര്‍മ പരിപാടിയെന്ന പേരില്‍ പറഞ്ഞ കാര്യങ്ങള്‍ ഗവര്‍ണറെ കൊണ്ടു വീണ്ടും വായിപ്പിക്കുകയായിരുന്നു. ഗവര്‍ണര്‍ നയപ്രഖ്യാപനം മുഴുവന്‍ വായിക്കാതെ ഇരുന്നതു നന്നായി. അതിനാല്‍ ആവര്‍ത്തന വിരസത ഒഴിവായി. ഗവര്‍ണറെ യുഡിഎഫ് സര്‍ക്കാര്‍ വിഡ്ഢിവേഷം കെട്ടിച്ചത് അനുചിതമായില്ല. -വി.എസ് പറഞ്ഞു.
സുതാര്യവും അഴിമതി രഹിതവുമായ ഭരണം നടത്തുമെന്നു പറയുന്നതു പ്രഹസനമാണ്. അഴിമതിക്കേസുകളില്‍ അകപ്പെട്ട മന്ത്രിമാരെയും വെച്ച് എങ്ങനെ അഴിമതി രഹിത ഭരണം കാഴ്ചവയ്ക്കും? എല്‍ഡിഎഫ് സര്‍ക്കാരിന്റെ നയങ്ങള്‍ പുതിയ സര്‍ക്കാരിന്റേതായി ചൂണ്ടിക്കാട്ടി മേനിനടിക്കുന്നത് അപഹാസ്യമാണ്.
സ്വാശ്രയ പ്രശ്‌നത്തില്‍ സര്‍ക്കാര്‍ മൗനം പാലിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിനു ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു വിഎസ്.












Click it and Unblock the Notifications