കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരുവഞ്ചൂര്‍ പ്രസ്താവന തിരുത്തണം: വിഎസ്

  • By Lakshmi
Google Oneindia Malayalam News

തിരുവനന്തപുരം: മൂന്നാര്‍ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ വിളിച്ച് ചേര്‍ത്ത സര്‍വ്വകക്ഷിയോഗത്തില്‍ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ പങ്കെടുത്തില്ല. പ്രതിപക്ഷത്തിന്റെ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചശേഷം വിഎസ് യോഗത്തില്‍ നിന്നു മടങ്ങുകയായിരുന്നു.

മൂന്നാറിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാനുള്ള എല്‍ഡിഎഫ് സര്‍ക്കാറിന്റെ ശ്രമങ്ങള്‍ ഭരണകൂടഭീകരതയാണെന്ന റവന്യൂ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ പ്രസ്താവനയാണ് വിഎസിനെ ചൊടിപ്പിച്ചത്.

തിരുവഞ്ചൂരിന്റെ ആരോപണത്തില്‍ ഗൂഢാലോചനയുണ്ടെന്ന് അഭിപ്രായപ്പെട്ട വി.എസ്, തിരുവഞ്ചൂരിന്റെ പരാമര്‍ശം റിസോര്‍ട്ട് മാഫിയകളെ സഹായിക്കാനാണെന്നും അദ്ദേഹം പ്രസ്താവന തിരുത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. മൂന്നാറിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ താന്‍ എല്ലാവിധ പിന്തുണയും നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

മൂന്നാറില്‍ പതിനായിരക്കണക്കിന് ചെറുകിട കര്‍ഷകര്‍ കൃഷി ചെയ്ത് ജീവിക്കുന്നുണ്ട്. അവരെ അവിടെ നിന്ന് ഇറക്കിവിടരുതെന്ന് പ്രതിപക്ഷ നിലപാട്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അവരെ സംരക്ഷിക്കുകയാണ് ചെയ്തത്.

വന്‍കിടക്കാരായ ഒട്ടേറെ ഹോട്ടലുകാര്‍ മൂന്നാറിലെ സര്‍ക്കാര്‍ ഭൂമിയില്‍ നിരവധി ഹോട്ടലുകളും, സ്യൂട്ടുകളും പണിതിട്ടുണ്ട്. ഈ കെട്ടിടങ്ങള്‍ക്ക് എല്ലാം ഭീമമായ തുകകളാണ് വാടകയായി വാങ്ങുന്നത്. എന്നാല്‍ ഇതിന്റെ ഒരംശം പോലും സര്‍ക്കാരിന് നല്‍കുന്നില്ല. ഇത്തരക്കാരെയും മൂന്നാറില്‍ നിന്ന് ഒഴിപ്പിക്കണമെന്നാണ് താന്‍ ആവശ്യപ്പെടുന്നതെന്നും യോഗത്തില്‍ നിന്ന് പുറത്തുവന്ന ശേഷം വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞു.

English summary
Opposition leader VS Achuthanandan said that r evenue minister Thiruvanchur Radhakrishnan should withdraw hi statement against former LDF Govt. over Munnar issue,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X