പാചകവാതകത്തിനും ഡീസലിനും വിലകൂട്ടി

വര്‍ധന വെള്ളിയാഴ്ച അര്‍ധരാത്രി നിലവില്‍ വന്നു.ധനമന്ത്രി പ്രണബ് മുഖര്‍ജിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭ ഉപസമിതിയാണ് വിലകൂട്ടാന്‍ തീരുമാനിച്ചത്. മൂല്യവര്‍ധിതനികുതി(വാറ്റ്)കൂടാതെയാണ് ഈ വിലവര്‍ധനവ്.
ക്രൂഡ് ഓയിലിന്റെ കസ്റ്റംസ് നികുതിയും ഡീസലിന്റെ എക്‌സൈസ് നികുതിയും (റോഡ് ഫണ്ട് നികുതി, വിദ്യാഭ്യാസ സെസ് എന്നിവയൊഴികെ) ഇളവു ചെയ്തിട്ടുണ്ട്. ഇതേരീതിയില്‍ നികുതിയിളവു നല്‍കാന്‍ പെട്രോളിയം മന്ത്രി ജയ്പാല്‍ റെഡ്ഡി സംസ്ഥാന സര്‍ക്കാരുകളോട് അഭ്യര്‍ഥിച്ചു.
മെയ് മാസത്തില്‍ പെട്രോളിന് അഞ്ചുരൂപ കൂട്ടിയതിനു പിന്നാലെയാണു ഡീസല്‍, പാചകവാതകം, മണ്ണെണ്ണ എന്നിവയുടെ വില സര്‍ക്കാര്‍ ഒറ്റയടിക്കു കൂട്ടിയത്. ഇതോടെ, ഒന്‍പതു ശതമാനത്തിനു മുകളില്‍ നില്‍ക്കുന്ന വിലക്കയറ്റം വീണ്ടും ഇരട്ട അക്കത്തിലേക്കുയരുമെന്ന ആശങ്ക ശക്തമായി.
2010 ജൂണിലാണ് ഈ ഉല്‍പന്നങ്ങള്‍ക്ക് ഇതിനു മുന്‍പു വില കൂട്ടിയത്. അന്നു ഡീസലിനു രണ്ടു രൂപയും മണ്ണെണ്ണയ്ക്കു മൂന്നു രൂപയും പാചകവാതക സിലിണ്ടറിനു 35 രൂപയുമാണു വര്‍ധിപ്പിച്ചത്. വില കൂട്ടാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു പെട്രോളിയം മന്ത്രാലയം ധനമന്ത്രാലയവുമായി തുടര്‍ച്ചയായി കത്തിടപാടുകള്‍ നടത്തിവരികയായിരുന്നു.
ഡീസലിനും പാചകവാതകത്തിനും മണ്ണെണ്ണയ്ക്കും വില വര്‍ധിക്കുന്നതു സാധാരണക്കാരെ നേരിട്ടു ബാധിക്കും. ഡീസലിനു മൂന്നുരൂപ കൂടുന്നതു മൊത്തവ്യാപാര വില സൂചികയില്‍ 4045 പോയിന്റ് വര്‍ധനയ്ക്കു കാരണമാകും. പാചകവാതകത്തിനും മണ്ണെണ്ണയ്ക്കും വില കൂടുന്നതു സാധാരണക്കാരുടെ കുടുംബബജറ്റ് അവതാളത്തിലാക്കും.
ഇതിനിടെ, ഡീസലിന്റെ ചുവടുപിടിച്ച് പെട്രോളിന്റെ വിലയും കൂട്ടണമെന്ന എണ്ണക്കമ്പനികളുടെ സമ്മര്‍ദം മുറുകിയിട്ടുണ്ട്. പെട്രോള്‍ വിലയും വൈകാതെ കൂടിയേയ്ക്കുമെന്നാണ് സൂചന.
ഡീസലിന്റെ എകൈ്‌സസ് തീരുവ ലിറ്ററിന് 4.60 രൂപയില്‍ നിന്ന് ലിറ്ററിന് രണ്ട് രൂപയായി കുറച്ചു. തീരുവകളില്‍ വരുത്തിയ കുറവുകളിലൂടെയാണ് വിലവര്‍ധന ഈ നിലയില്‍ നിജപ്പെടുത്താനായത്. കസ്റ്റംസ് തീരുവയില്‍ വരുത്തിയ കുറവിലൂടെ 26,000 കോടി രൂപയും എകൈ്‌സസ് തീരുവ കുറച്ചതിലൂടെ 23,000 കോടി രൂപയും നടപ്പുസാമ്പത്തികവര്‍ഷം സര്‍ക്കാറിന് നഷ്ടമുണ്ടാകുമെന്ന് പെട്രോളിയം മന്ത്രി പറഞ്ഞു.












Click it and Unblock the Notifications