Get Updates
Get notified of breaking news, exclusive insights, and must-see stories!

നിത്യാനന്ദയ്ക്ക് മാനസസരോവറില്‍ പോകാന്‍ അനുമതി

Nithyananda
ബാംഗ്ലൂര്‍: വിവാദ സ്വാമി നിത്യാനന്ദയ്ക്ക് മാനസസരോവര്‍ തീര്‍ഥാടനം നടത്തുന്നതിന് കോടതി അനുമതി നല്കി. ജൂലായ് 27ന് പാസ്‌പോര്‍ട്ട് തിരികെ സമര്‍പ്പിക്കണമെന്ന ഉപാധിയോടെയാണ് യാത്രാനുമതി നല്കിയത്.

ലൈംഗികവിവാദത്തില്‍പ്പെട്ട് അറസ്റ്റിലായി ജാമ്യത്തില്‍ പുറത്തിറങ്ങിയ നിത്യാനന്ദയ്ക്ക് വിദേശയാത്ര നടത്തുന്നതിന് പോലീസ് അനുമതി നിഷേധിയ്ക്കുകയും പാസ്‌പോര്‍ട്ട് പിടിച്ചെടുക്കുകയും ചെയ്തിരുന്നു. കോടതി ഉത്തരവിനെത്തുടര്‍ന്ന് നിത്യാനന്ദയുടെ സഹായി സിഐഡി ഓഫീസിലെത്തി കോടതി ഉത്തരവിന്റെ പകര്‍പ്പ് നല്‍കി പാസ്‌പോര്‍ട്ട് വാങ്ങിയിട്ടുണ്ട്.

ടിബറ്റിലെ മാനസസരോവറില്‍ വാര്‍ഷിക തീര്‍ഥാടനത്തില്‍ പങ്കെടുക്കാന്‍ അനുമതി നല്കണമെന്നാവശ്യപ്പെട്ട് നിത്യാനന്ദ രാമനഗരം കോടതിയെ സമീപിക്കുകയായിരുന്നു. താന്‍ എല്ലാവര്‍ഷവും മാനസസരോവറില്‍ പോകാറുണ്ടെന്നും അത് ആത്മീയതയുടെ ഭാഗമാണെന്നും കാണിച്ചായിരുന്നു ഹര്‍ജി

ഒരു തെന്നിന്ത്യന്‍ നടിയുമൊത്തുള്ള വീഡിയോദ്യശ്യങ്ങള്‍ സ്വകാര്യ ചാനല്‍ പുറത്തുവിട്ടതിനെ തുടര്‍ന്നാണ് നിത്യാനന്ദ വിവാദ നായകനായത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+