സമദൂരം വെടിഞ്ഞത് വിഎസിനെ ഒഴിവാക്കാന്‍: എന്‍എസ്എസ്

വിഎസിനോട് വിയോജിപ്പുള്ളതതുകൊണ്ടാണു നിയമസഭാ തിരഞ്ഞെടുപ്പില്‍ സമദൂരം വെടിഞ്ഞു ശരിദൂരം കൈക്കൊണ്ടത്. വി.എസ് വീണ്ടും മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുന്നതിനോടു യോജിപ്പില്ലായിരുന്നു. നേതൃത്വത്തിന്റെ പൊതു ധാരണയെ തുടര്‍ന്നാണു സമദൂരം വെടിഞ്ഞത്.
അതു വി.എസിനോടുള്ള വ്യക്തിവിരോധമോ എല്‍ഡിഎഫിനോടുള്ള എതിര്‍പ്പോ യുഡിഎഫിനോടുള്ള പ്രത്യേക മമതയോ കൊണ്ടായിരുന്നില്ല- എന്‍എസ്എസ് ജനറല്‍ സെക്രട്ടറി പി.കെ. നാരായണപ്പണിക്കര്‍ പറഞ്ഞു.
എന്‍എസ്എസിനു പ്രത്യേക രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ഇല്ലാത്തതു കൊണ്ടാണു തിരഞ്ഞെടുപ്പിനു മുമ്പ് ഇതു പരസ്യപ്പെടുത്താതിരുന്നതെന്നും നേതൃത്വം പറഞ്ഞു. വിഎസിനെതിരായ പരാമര്‍ശത്തെ തുടര്‍ന്നു കരയോഗം ഓഫിസുകള്‍ക്കു നേരെയുണ്ടായ ആക്രമണത്തിനു പിന്നില്‍ സിപിഎം ആണെന്നു കരുതുന്നില്ലെന്നും നാരായണപ്പണിക്കര്‍ വ്യക്തമാക്കി.
പെരുന്നയിലെ എന്‍എസ്എസ് ആസ്ഥാനത്ത് ശനിയാഴ്ച സംഘടനാ തിരഞ്ഞെടുപ്പ് നടക്കും. സുകുമാരന്‍ നായര്‍ ബജറ്റ് അവതരിപ്പിച്ചു.












Click it and Unblock the Notifications