കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സമദൂരം വെടിഞ്ഞത് വിഎസിനെ ഒഴിവാക്കാന്‍: എന്‍എസ്എസ്

  • By Lakshmi
Google Oneindia Malayalam News

Narayana Panikar
കോട്ടയം: മുന്‍മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനോട് വിയോജിപ്പുണ്ടായിരുന്നു എന്ന് എന്‍എസ്എസ് നേതൃത്വം. മുഖ്യമന്ത്രി എന്ന നിലയില്‍ വി.എസിനെ അംഗീകരിക്കാന്‍ കഴിയുമായിരുന്നില്ലെന്നും എന്‍എസ്എസ് പ്രമേയത്തില്‍ പറയുന്നു.

വിഎസിനോട് വിയോജിപ്പുള്ളതതുകൊണ്ടാണു നിയമസഭാ തിരഞ്ഞെടുപ്പില്‍ സമദൂരം വെടിഞ്ഞു ശരിദൂരം കൈക്കൊണ്ടത്. വി.എസ് വീണ്ടും മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുന്നതിനോടു യോജിപ്പില്ലായിരുന്നു. നേതൃത്വത്തിന്റെ പൊതു ധാരണയെ തുടര്‍ന്നാണു സമദൂരം വെടിഞ്ഞത്.

അതു വി.എസിനോടുള്ള വ്യക്തിവിരോധമോ എല്‍ഡിഎഫിനോടുള്ള എതിര്‍പ്പോ യുഡിഎഫിനോടുള്ള പ്രത്യേക മമതയോ കൊണ്ടായിരുന്നില്ല- എന്‍എസ്എസ് ജനറല്‍ സെക്രട്ടറി പി.കെ. നാരായണപ്പണിക്കര്‍ പറഞ്ഞു.

എന്‍എസ്എസിനു പ്രത്യേക രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ഇല്ലാത്തതു കൊണ്ടാണു തിരഞ്ഞെടുപ്പിനു മുമ്പ് ഇതു പരസ്യപ്പെടുത്താതിരുന്നതെന്നും നേതൃത്വം പറഞ്ഞു. വിഎസിനെതിരായ പരാമര്‍ശത്തെ തുടര്‍ന്നു കരയോഗം ഓഫിസുകള്‍ക്കു നേരെയുണ്ടായ ആക്രമണത്തിനു പിന്നില്‍ സിപിഎം ആണെന്നു കരുതുന്നില്ലെന്നും നാരായണപ്പണിക്കര്‍ വ്യക്തമാക്കി.

പെരുന്നയിലെ എന്‍എസ്എസ് ആസ്ഥാനത്ത് ശനിയാഴ്ച സംഘടനാ തിരഞ്ഞെടുപ്പ് നടക്കും. സുകുമാരന്‍ നായര്‍ ബജറ്റ് അവതരിപ്പിച്ചു.

English summary
The budget meeting of the Nair Service Society (NSS) began here today at Changanassery. The budget session not only deals with finalizing the annual NSS budget but also elects the members to the director board to the vacancies that arise annually,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X