ലോക്പാല്‍ ബില്‍: ഹസാരെ സംഘം അദ്വാനിയെ കണ്ടു
ദില്ലി: ലോക്പാല്‍ ബില്ലിന്റെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടഞ്ഞുനില്‍ക്കുന്ന സാഹചര്യത്തില്‍ അന്ന ഹസാരെയുടെ നേതൃത്വത്തിലുള്ള പൗരസമൂഹ പ്രതിനിധികള്‍ ബിജെപി നേതാവ് എല്‍കെ അദ്വാനിയെ കണ്ടു.
ശക്തമായ ലോക്പാല്‍ ബില്‍ കൊണ്ടുവരുന്നതിനു രാഷ്ട്രീയ പാര്‍ട്ടിയുടെ പിന്തുണ നേടിയെടുക്കുകയാണു ലക്ഷ്യം. ലോക്പാല്‍ കരടു രൂപീകരണ സമിതിയിലെ വ്യത്യസ്ത നിലപാടുകള്‍ ഹസാരെ സംഘം അദ്വാനിയെ ധരിപ്പിച്ചു. കൂടിക്കാഴ്ച ഫലവത്തായിരുന്നുവെന്ന് യോഗത്തിനു ശേഷം പൗരസമൂഹ പ്രതിനിധികളിലൊരാളായ കിരണ്‍ ബേദി അറിയിച്ചു.
മുതിര്‍ന്ന ബിജെപി നേതാക്കളുടെ മുന്‍പാകെ ലോക്പാല്‍ നിര്‍ദേശങ്ങളുടെ റിപ്പോര്‍ട്ടു തയാറാക്കി അവതരിപ്പിക്കാന്‍ അദ്ദേഹം അഭ്യര്‍ഥിച്ചതായും അവര്‍ വ്യക്തമാക്കി.
ലോക്പാല്‍ ബില്‍ സംബന്ധിച്ച സര്‍വകക്ഷി യോഗത്തിനു മുന്‍പ് ബിജെപി നേതാക്കളുടെ ഉന്നത നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്നും ഹസാരെ സംഘം അറിയിച്ചു.
രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണ ഇൌ അവസരത്തില്‍ ഉറപ്പാക്കുന്നില്ലെന്നും തങ്ങളുടെ അഭിപ്രായങ്ങള്‍ അവരെ ധരിപ്പിക്കുക മാത്രമാണ് ഉദ്ദേശ്യമെന്നും സംഘം വ്യക്തമാക്കി.
സിപിഐ നേതാവ് എബി ബര്‍ദനുമായും സംഘം കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്.












Click it and Unblock the Notifications