Get Updates
Get notified of breaking news, exclusive insights, and must-see stories!

ജോലി വേഗം തീര്‍ത്താല്‍ തിരുവഞ്ചൂരിന് പൊന്‍മോതിരം

തിരുവനന്തപുരം: പട്ടയ വിതരണം ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കിയാല്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനു സ്വര്‍ണമോതിരം സമ്മാനിക്കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.

ഇടുക്കി ജില്ലയിലെ 1977 ജനുവരി ഒന്നിനു മുന്‍പുള്ള മുഴുവന്‍ കൈവശക്കാര്‍ക്കും ഒരു വര്‍ഷം കൊണ്ടു പട്ടയം നല്‍കുകയാണെങ്കില്‍ താന്‍ തിരുവഞ്ചൂരിന് ഒരു പൊന്‍മോതിരം നല്‍കുമെന്നാണ് ഉമ്മന്‍ചാണ്ടി വാക്കുപറഞ്ഞിരിക്കുന്നത്.

ഒരു വര്‍ഷം കൊണ്ടു പട്ടയം കൊടുത്തുതീര്‍ക്കുമെന്നു സര്‍വകക്ഷി യോഗത്തില്‍ തിരുവഞ്ചൂര്‍ പറഞ്ഞപ്പോള്‍ തനിക്കു വിശ്വസിക്കാനായില്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു.

ഞാന്‍ അതു തിരുത്തി രണ്ടു വര്‍ഷം എന്നാക്കിയപ്പോള്‍, അദ്ദേഹത്തിനു വിഷമം ഉള്ളതു പോലെ തോന്നി. ഒടുവില്‍ ഒരു വര്‍ഷം കൊണ്ടു പട്ടയം കൊടുത്തുതീര്‍ക്കുമെന്ന പ്രഖ്യാപനത്തോടു ഞാനും യോജിക്കുകയായിരുന്നു. അങ്ങനെ ചെയ്താല്‍ അദ്ദേഹത്തിനു സ്വര്‍ണമോതിരം നല്‍കും.

എനിക്കു മോതിരം നഷ്ടപ്പെടാനും ലാഭിക്കാനും ഒരുപോലെ സാധ്യതയുണ്ട്. പട്ടയകാര്യത്തില്‍ തിരുവഞ്ചൂരിന്റെ വാഗ്ദാനം പാലിക്കാന്‍ സര്‍ക്കാര്‍ ഇച്ഛാശക്തിയോടെ നീങ്ങും. അതിനു മറ്റു വകുപ്പുകളെല്ലാം റവന്യു വകുപ്പിനു സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്- മുഖ്യമന്ത്രി പറഞ്ഞു.

മുന്‍പ് പാളയത്തെ അടിപ്പാത യഥാസമയം തീര്‍ത്താല്‍ എം.കെ മുനീറിനു സ്വര്‍ണമോതിരം നല്‍കുമെന്നു വക്കം പുരുഷോത്തമന്‍ വാഗ്ദാനം ചെയ്തിരുന്നു. മുനീര്‍ അതു തീര്‍ക്കുകയും വക്കം മോതിരം സമ്മാനിക്കുകയും ചെയ്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+