കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിവി രമേശിന് അനധികൃത സ്വത്തുണ്ടെന്ന്

  • By Lakshmi
Google Oneindia Malayalam News

VV Rameshan
കാസര്‍കോട്: പരിയാരം മെഡിക്കല്‍ കോളെജില്‍ എന്‍ആര്‍ഐ കോട്ടയില്‍ മകള്‍ക്ക് സീറ്റ വാങ്ങിച്ചുവെന്ന ആരോപണത്തിന് പിന്നാലെ ഡിവൈഎഫ്‌ഐ സംസ്ഥാന ട്രഷറര്‍ വിവി രമേശിനെതിരെ പുതിയ ആരോപണം.

സിപിഎം ജില്ലാ കമ്മിറ്റിയംഗം കൂടിയായ രമേശിന് ബിനാമി പേരില്‍ കോടികളുടെ അനധികൃത സ്വത്തുണ്ടെന്നാണ് ആരോപണം. കാസര്‍ക്കോട്ടെ ഒരു സായാഹ്ന പത്രത്തിന്റെ എഡിറ്ററായ അരവിന്ദന്‍ മാണിക്കോത്ത് ആണ് രമേശനെതിരെ ആരോപണങ്ങളുമായി വാര്‍ത്താസമ്മേളനം നടത്തിയത്.

രമേശന് ഭൂസ്വത്ത് ഉള്‍പ്പെടെ അഞ്ചുകോടി നാല്‍പത്തിയൊമ്പത് ലക്ഷം രൂപയുടെ സമ്പാദ്യമുണ്ടെന്നാണ് ഇദ്ദേഹത്തിന്റെ ആരോപണം. സ്വത്ത് സംബന്ധിച്ച കണക്കുകളും വാര്‍ത്താസമ്മേളനത്തില്‍ ഹാജരാക്കിയിട്ടുണ്ട്.

പരിയാരം പ്രശ്്‌നത്തില്‍ രമേശിനെതിരെ അച്ചടക്ക നടപടിയ്ക്കായി സിപിഎം ആലോചിക്കുന്ന സാഹചര്യത്തിലാണ് പുതിയ ആരോപണം രംഗത്തെത്തിയത്. പരിയാരം പ്രശ്‌നത്തില്‍ രമേശനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കണമെന്ന ആരോപണം ശക്തമാണ്. ഇദ്ദേഹത്തിനെതിരെ ഡിവൈഎഫ്‌ഐയും സിപിഎമ്മിലെ വിഎസ് പക്ഷക്കാരും പരസ്യമായി പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിയിരുന്നു.

English summary
Illegal assets allegation is mounting against controversial DYFI leader VV Rameshan, who are facing party disciplinary action over Pariyaram incident
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X