ഭീകരര്‍ മലയാളി യുവാവിനെ തട്ടിക്കൊണ്ടു പോയി
പയ്യോളി(കോഴിക്കോട്): ഫിലിപ്പീന്‍സിലുള്ള ഭാര്യാവീട്ടിലെത്തിയ മലയാളി യുവാവിനെ ഭീകരര്‍ തട്ടിക്കൊണ്ടു പോയി. കൊയിലാണ്ടി മൂടാടി കൊളാറ വീട്ടില്‍ നാരായണന്റെ മകന്‍ ബിജു നാരായണനെയാണ് തീവ്രവാദികള്‍ കഴിഞ്ഞ ബുധനാഴ്ച രാത്രി തട്ടിക്കൊണ്ടു പോയത്.
കുവൈത്തിലെ ടെക്‌സ്‌റ്റെല്‍സ് ഡിസൈനിംഗ് കമ്പനിയായ ബ്രോണ്‍സ് അല്‍ താവൂസില്‍ ഓപ്പറേഷന്‍ മാനേജറാണ് ബിജു നാരായണന്‍. ഫിലിപ്പീന്‍സ് സ്വദേശിയായ എലീനയാണ് ഭാര്യ. അര്‍ജുന്‍, അജയ് എന്നിവന്നിവരാണ് മക്കള്‍.
ഭാര്യയോടും മക്കളോടുമൊപ്പം ഫിലിപ്പീന്‍സിലെ ഭാര്യ വീട്ടിലെത്തിയതായിരുന്നു ബിജു. ഫിലിപ്പീന്‍സിലെ സുലു പ്രവശ്യയിലാണ് എലീനയുടെ വീട്. പ്രദേശത്ത് പുതിയ ആളുകളെത്തുമ്പോള്‍ നടത്തുന്ന പരിശോധനയ്ക്കിടെ ഒരു സംഘം തീവ്രവാദികള്‍ ബിജുവിനെ തട്ടിക്കൊണ്ടു പോവുകയായിരുന്നു. അല്‍ക്വയ്ദ ബന്ധമുള്ള ഭീകരസംഘടനയാണ് സംഭവത്തിനു പിന്നിലെന്ന് സംശയിക്കുന്നു. തട്ടിക്കൊണ്ടു പോയവരുടെ ആവശ്യമെന്തെന്ന് വെളിപ്പെടുത്തിയിട്ടില്ല.












Click it and Unblock the Notifications