പറവൂര്‍ പെണ്‍വാണിഭം: സിപിഎം നേതാവ് അറസ്റ്റില്‍
കൊച്ചി: പതിനാലുകാരിയെ പിതാവ് അറുപത്തിയഞ്ചോളം പേര്‍ക്ക് കാഴ്ചവച്ച പറവൂര്‍ പെണ്‍വാണിഭക്കേസില്‍ സിപിഎം നേതാവ് അറസ്റ്റില്‍. സിപിഎം കോലഞ്ചേരി മഴുവന്നൂര്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി നെല്ലാട് പുല്‍പ്പാറയില്‍ തോമസ് വര്‍ഗീസിനെ(42)യാണ് കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം അറസ്റ്റുചെയ്തത്.
വിവരം പുറത്തുവന്നതിന് തൊട്ടു പിന്നാലെ സിപിഎം അടിയന്തര ജില്ലാ സെക്രട്ടേറിയറ്റ് കൂടി തോമസിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിട്ടുണ്ട്. മൂവാറ്റുപുഴയില്‍ നിന്ന് അറസ്റ്റു ചെയ്ത തോമസിനെ കൊച്ചി െ്രെകംബ്രാഞ്ച് ഓഫീസില്‍ വിശദമായി ചോദ്യം ചെയ്ത് വരുകയാണ്.
അരൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വാണിഭത്തിനിരയാക്കിയ കേസിലെ ഇടനിലക്കാരി സീനത്തി (37) നോടാണ് തോമസ് ഒരു പെണ്‍കുട്ടിയെ ആവശ്യപ്പെട്ടത്. ഇവരുടെ കൈവശം ആരുമില്ലാതിരുന്നതിനാല്‍ മറ്റൊരു ഇടനിലക്കാരിയായ ഖദീജയെ പരിചയപ്പെടുത്തി.
ഖദീജ കൊച്ചിയില്‍ നിന്ന് പറവൂര്‍ കേസിലെ ഇരയാക്കപ്പെട്ട പെണ്‍കുട്ടിയെ ബസില്‍ പെരുമ്പാവൂരിലെത്തിച്ചു. ഇവിടെ നിന്ന് തോമസ് പെണ്‍കുട്ടിയെ കാറില്‍ തിരുവനന്തപുരത്തെ തമ്പാനൂരിലെ ലോഡ്ജില്‍ കൊണ്ടുവന്ന് പീഡിപ്പിക്കുകയായിരുന്നു.
തോമസിന്റെ രണ്ടു സുഹൃത്തുക്കളും ഇവിടെവച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ചിട്ടുണ്ട്. ഇവരെ കണ്ടെത്താന്‍ അന്വേഷണം തുടങ്ങിയതായി െ്രെകംബ്രാഞ്ച് എസ്.പി എസ്. സുരേന്ദ്രന്‍ പറഞ്ഞു. ഖദീജ നേരത്തെ പിടിയിലായിരുന്നു.












Click it and Unblock the Notifications