ഡീസല്‍ വില: ബുധനാഴ്ച ബസ് സമരം

ഡീസലിന് വില വര്‍ധിപ്പിച്ചത് ബസ് സര്‍വീസ് നടത്തിക്കൊണ്ടുപോകുന്നവര്‍ക്ക് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നും ബുധനാഴ്ച്ച നടത്തുന്നത് സൂചനാ പണിമുടക്കാണെന്നും കൂടുതല്‍ സമരപരിപാടികളെക്കുറിച്ച് പിന്നീട് തീരുമാനിക്കുമെന്നും നേതാക്കള്‍ പറഞ്ഞു.
ഇന്ധന വില വര്‍ധിപ്പിച്ച സാഹചര്യത്തില്‍ മിനിമം നിരക്ക് ആറു രൂപയാക്കണം, വിദ്യാര്‍ഥികളുടെ യാത്രാക്കൂലി ഇളവ് എടുത്തുകളയണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണു സൂചനാ പണിമുടക്ക്.
ഇതിന് ശേഷവും ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ എല്ലാ ബസുടമകളുടെയും സംയുക്ത യോഗം ചേര്‍ന്ന് അനിശ്ചിതകാല സമരം പ്രഖ്യാപിക്കുമെന്നു ബസ് ഓപ്പറേറ്റേഴ്‌സ് കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി അറിയിച്ചു.












Click it and Unblock the Notifications