കൂട്ടുകാരന്റെ അമ്മയുടെ നഗ്നചിത്രം പ്രചരിപ്പിച്ചു
ആലപ്പുഴ: സുഹൃത്തിന്റെ അമ്മയുടെ നഗ്നചിത്രം മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി പ്രചരിപ്പിച്ച മൂന്ന് യുവാക്കള്‍ പിടിയിലായി. അമ്പലപ്പുഴ സ്വദേശികളായ വിവേക്(21), രഞ്ജിത്(21), ധനീഷ്(22)എന്നിവരാണ് അറസ്‌ററിലായത്.
ആമയിട സ്വദേശിനിയായ വീട്ടമ്മയുടെ നഗ്നചിത്രങ്ങളാണ് ഇവര്‍ മൊബൈലില്‍ പകര്‍ത്തിയത്. ഇവരുടെ ഭര്‍ത്താവ് ഗള്‍ഫില്‍ ജോലിചെയ്യുകയാണ്. അറസ്റ്റിലായ വിവേക് ഇവരുടെ മകന്റെ സുഹൃത്താണ്. വിവേകാണ് നഗ്നചിത്രങ്ങള്‍ പകര്‍ത്തി അത് മറ്റു കൂട്ടുകാര്‍ക്ക് കൈമാറിയത്.
ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ടെന്ന വിവരം അറിഞ്ഞ വീട്ടമ്മ ജില്ലാ പൊലീസ് സൂപ്രണ്ടിന് പരാതി നല്‍കുകയായിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് യുവാക്കള്‍ അറസ്റ്റിലായത്. ഇവരെ അമ്പലപ്പുഴ കോടതിയില്‍ ഹാജരാക്കും.












Click it and Unblock the Notifications