ഫെരാരിയ്ക്ക് ബൈ, സച്ചിനിനി പുതിയ കാര്‍

മാസ്റ്റര്‍ ബ്ലാസ്റ്ററുടെ പുതിയ കാര്‍ ചുവന്ന നിസാന്‍ ജിടി ആര്‍ ആണ്. ദുബയിലുള്ള അറേബ്യന്‍ ഓട്ടോമൊബൈല്‍സില്‍ നിന്നാണ് 40 ലക്ഷം
രൂപ വിലയുള്ള കാര്‍ സച്ചിന്‍ സ്വന്തമാക്കിയത് ദുബയില്‍ നിന്നുള്ള മികച്ച എന്‍ജിനീയര്‍മാരാണ് കാര്‍ സച്ചിനനുയോജ്യമായ രീതിയില്‍ ക്രമീകരിയ്ക്കാനെത്തുന്നത്.
പുതിയ കാറിന്റെ വരവില്‍ സച്ചിന്‍ സംതൃപ്തനാണെന്നാണ് സച്ചിന്റെ അടുത്ത സുഹൃത്ത് പറയുന്നത്. പഴയ ഫെരാരിയില്‍ മുംബൈയിലൂടെ സഞ്ചരിയ്ക്കുമ്പോള്‍ ആളുകള്‍ തന്നെ പെട്ടന്ന് തിരിച്ചറിയുന്നതില്‍ സച്ചിന്‍ അസ്വസ്ഥനായിരുന്നത്രേ. രണ്ട് ബിഎംഡബ്ല്യൂയുവും ഒരു സ്‌കോഡയുമുള്ള സച്ചിന്റെ നാലാമത്തെ ആഡംബരക്കാറാണിത്.












Click it and Unblock the Notifications