14കാരിയെ തോക്കുചൂണ്ടി മാനഭംഗപ്പെടുത്തി
മുസഫര്‍നഗര്‍(യുപി): പതിനാലുകാരിയെ യുവാവ് തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയശേഷം മാനഭംഗപ്പെടുത്തി. ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറിലെ മൊഹ്യുദ്ദീന്‍ ഗ്രാമത്തിലാണ് സംഭവം നടന്നത്.
ലാല്‍ എന്നയുവാവാണ് തനിച്ച് പോവുകയായിരുന്ന പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയശേഷം തൊട്ടടുത്ത വയലിലേയ്ക്ക് വലിച്ചുകൊണ്ടുപോയി ലൈംഗിക പീഡനത്തിനിരയാക്കിയത്. സംഭവം പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്ന് ലാല്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് പൊലീസ് പറുന്നു.
പെണ്‍കുട്ടിയുടെ പിതാവ് യുവാവിനെതിരെ പരാതി നല്‍കിയിട്ടുണ്ട്. യുവാവ് അന്യജാതിയില്‍പ്പെട്ടയാളാണ്. അതിനാല്‍ത്തന്നെ വര്‍ഗീയപ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ഇവിടെ പൊലീസ് സംഘത്തെ വിന്യസിച്ചിരിക്കുകയാണ്.
പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയിട്ടുണ്ട്. യുവാവിനെ അറസ്റ്റുചെയ്തതായി സൂചനയില്ല.












Click it and Unblock the Notifications