മന്ത്രിസഭാ പുനസംഘടന: മാരന്റെ സീറ്റ് തെറിയ്ക്കും?

സ്‌പെക്ട്രം അഴിമതിക്കേസില്‍ സിബിഐയുടെ നിരീക്ഷണത്തിലുള്ള ടെക്‌സ്റ്റൈല്‍ മന്ത്രി ദയാനിധി മാരനെ ഒഴിവാക്കുകയായിരിക്കും മന്‍മോഹന്റെ പ്രധാനനീക്കമെന്നാണ് റിപ്പോര്‍ട്ട്. ടെലികോം വകുപ്പ് കോണ്‍ഗ്രസ് നിലനിര്‍ത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഒന്നാം യു.പി.എ. സര്‍ക്കാരിന്റെ കാലത്ത് ടെലികോം മന്ത്രിയായിരുന്ന മാരന്‍ പല കമ്പനികളേയും വഴിവിട്ട് സഹായിച്ചതായി അന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. തമിഴ്‌നാട്ടില്‍ അധികാരത്തില്‍ പുറത്തായതോടെ കോണ്‍ഗ്രസ് സ്വീകരിക്കുന്ന നിലപാടുകളെ എതിര്‍ക്കാനാവാത്ത അവസ്ഥയിലാണ് ഇപ്പോള്‍ ഡിഎംകെ നേതൃത്വം.
സ്‌പെക്ട്രം കേസില്‍ കുറ്റപത്രം സമര്‍പ്പിക്കപ്പെടുന്നതിന് മുമ്പേ മാരനെ പുറത്താക്കിയാല്‍ മന്ത്രിസഭയുടെ അഭിമാനം സംരക്ഷിക്കാമെന്ന കണക്കുകൂട്ടലിലാണ് കോണ്‍ഗ്രസ്. ഇക്കാര്യം പ്രധാനമന്ത്രി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുമായി ചര്‍ച്ച ചെയ്തതെന്നാണ് സൂചന. .
കേന്ദ്രമന്ത്രിമാരായ സുശീല്‍കുമാര്‍ ഷിന്‍ഡേ, സി.പി. ജോഷി എന്നിവരുടെ പ്രവര്‍ത്തനത്തില്‍ പാര്‍ട്ടി നേതൃത്വത്തിന് അതൃപ്തിയുണ്ട്. പ്രവര്‍ത്തന മികവ് കുറഞ്ഞ മന്ത്രിമാരുടെ പട്ടികയില്‍ കേരളത്തില്‍നിന്നുളള ഒരു ലോക്‌സഭാംഗം കൂടിയുണ്ടെന്നാണു സൂചന.
സ്‌പെക്ട്രം അഴിമതിയുടെ കറപുരണ്ട മാരന്‍ രാജിവയ്ക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. എന്നാല്‍, ആരോപണങ്ങള്‍ നിഷേധിച്ച് അധികാരത്തില്‍ കടിച്ചുതൂങ്ങാന്‍ ശ്രമിക്കുന്ന മാരന്‍ വ്യാഴാഴ്ച നടന്ന മന്ത്രിസഭായോഗത്തിലും പങ്കെടുത്തിരുന്നു.
ഡിഎംകെയെ പേടിച്ച് മുന്‍മന്ത്രി രാജയുടെ കാര്യത്തില്‍ തീരുമാനം നീട്ടിക്കൊണ്ടുപോയതുപോലെ മാരന്റെ കാര്യത്തില്‍ ഉണ്ടാവില്ലെന്നാണ് കോണ്‍ഗ്രസ് കേന്ദ്രങ്ങള്‍ പറയുന്നത്.












Click it and Unblock the Notifications