കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പരിയാരം:രമേശനെ ജില്ലാകമ്മിറ്റിയില്‍ നിന്നു മാറ്റും

  • By Lakshmi
Google Oneindia Malayalam News

VV Rameshan
കാസര്‍കോട്: പരിയാരം മെഡിക്കല്‍ കോളേജില്‍ മകള്‍ക്ക് എന്‍ആര്‍ഐ ക്വാട്ടയില്‍ സീറ്റ് തരപ്പെടുത്തിയതിനെത്തുടര്‍ന്ന് വിവാദത്തിലകപ്പെട്ട ഡിവൈഎഫ്‌ഐ സംസ്ഥാന ട്രഷറര്‍ വിവി രമേശനെ സിപിഎം ജില്ലാ കമ്മിറ്റിയില്‍ നിന്നും നീക്കാന്‍ തീരുമാനിച്ചു. ഇദ്ദേഹത്തെ ഏരിയാ കമ്മിറ്റിയിലേയ്ക്ക് തരംതാഴ്ത്താനാണ് ശനിയാഴ്ച ചേര്‍ന്ന ജില്ലാകമ്മിറ്റിയോഗം തീരുമാനിച്ചത്. ഡിവൈഎഫ്‌ഐയില്‍ നിന്നും രമേശനെ പുറത്താക്കണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്.

സംസ്ഥാന സെക്രട്ടേറിയറ്റ് പ്രതിനിധിയും പാര്‍ട്ടി പൊളിറ്റ് ബ്യൂറോ അംഗവുമായ കോടിയേരി ബാലകൃഷ്ണന്റെ സാന്നിധ്യത്തില്‍ നടന്ന ജില്ലാകമ്മിറ്റി യോഗമാണ് ഇതുസംബന്ധിച്ച് ആവശ്യമുന്നയിച്ചത്. കേന്ദ്ര കമ്മിറ്റി അംഗം പി.കരുണാകരനും യോഗത്തില്‍ സന്നിഹിതനായിരുന്നു.

ശനിയാഴ്ച ഉച്ചയ്ക്കുശേഷം നടന്ന ജില്ലാ കമ്മിറ്റി യോഗത്തില്‍ പങ്കെടുത്ത മുഴുവന്‍ അംഗങ്ങളും രമേശനെതിരെ കടുത്ത വിമര്‍ശനം ഉയര്‍ത്തി. മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളില്‍ കഴമ്പുണ്ടെന്നും അത് അന്വേഷിക്കണമെന്നും ആവശ്യമുയര്‍ന്നു.

ഇതിനെത്തുടര്‍ന്ന് സി.എച്ച്.കുഞ്ഞമ്പു കണ്‍വീനറും നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി.ഗോവിന്ദന്‍, മുന്‍ ഡിവൈഎഫ്‌ഐ നേതാവ് പി.ദിവാകരന്‍ എന്നിവര്‍ അംഗങ്ങളുമായി അന്വേഷണ കമ്മീഷന്‍ രൂപീകരിച്ചു.തനിക്ക് ബിനാമി ഇടപാടില്ലെന്നും അത് പാര്‍ട്ടിക്ക് അന്വേഷിക്കാവുന്നതാണെന്നും യോഗത്തില്‍ വി.വി.രമേശന്‍ പറഞ്ഞു.

ശനിയാഴ്ച രാവിലെ കോടിയേരി ബാലകൃഷ്ണന്റെ സാന്നിധ്യത്തില്‍ ജില്ലാ സെക്രട്ടേറിയറ്റ് യോഗം നടന്നു. ഈ യോഗത്തിലും അംഗങ്ങള്‍ കടുത്ത വിമര്‍ശമാണ് രമേശനെതിരെ ഉയര്‍ത്തിയത്.

ജില്ലാ കമ്മിറ്റി യോഗം അവസാനിക്കാറായപ്പോള്‍ വീണ്ടും സെക്രട്ടേറിയറ്റ് കൂടി തീരുമാനം സെക്രട്ടറി കെ.പി.സതീഷ്ചന്ദ്രന്‍ അറിയിക്കുകയായിരുന്നു. അംഗങ്ങള്‍ അത് ഐകകണേ്ഠ്യന അംഗീകരിച്ചു. ജൂലായ് നാലിന് വീണ്ടും സിപിഎം ജില്ലാ കമ്മിറ്റി യോഗം നടക്കും. അതില്‍ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് കണക്കൂകട്ടല്‍.

ഇതിന് മുന്നോടിയായി പാര്‍ട്ടി കീഴ്വഴക്കങ്ങള്‍ പാലിക്കാനായി തീരുമാനം സംസ്ഥാന കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിട്ടിരിക്കുകയാണ്, തരംതാഴ്ത്തപ്പെട്ടുകഴിഞ്ഞ് രമേശന്‍ ഏത് കീഴ് ഘടകത്തില്‍ പ്രവര്‍ത്തിക്കണമെന്ന് സംസ്ഥാന കമ്മിറ്റിയാണ് തീരുമാനിയ്ക്കുക.

English summary
CMP decided to expell DYFI leader VV Rameshan from party district committee over the Pariyaram seat raw,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X