Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രണയം നടിച്ച് പീഡനം: യുവാവ് അറസ്റ്റില്‍

കാക്കനാട്: പെണ്‍കുട്ടിയെ പ്രണയം നടിച്ച് താലിചാര്‍ത്തിയശേഷം മാനഭംഗപ്പെടുത്തിയ യുവാവിനെ പൊലീസ് അറസ്റ്റുചെയ്തു. ഇരുപത്തിരണ്ടുകാരനായ രജീഷ് ആണ് പിടിയിലായത്. പത്തനംതിട്ട സ്വദേശിനിയെയാണ് ഇയാള്‍ പ്രണയം നടിച്ച് താലിചാര്‍ത്തിയശേഷം പീഡിപ്പിച്ചത്. പെണ്‍കുട്ടി നല്‍കിയ പരാതിയിന്മേലാണ് പൊലീസ് ഇയാളെ അറസ്റ്റുചെയ്തത്.

മൊബൈല്‍ ഫോണില്‍ ലഭിച്ച മിസ്ഡ് കോളില്‍ തുടങ്ങിയ പരിചയം പ്രണയത്തിലെത്തുകയും ഇതു യുവാവ് ലൈംഗിക ചൂഷണത്തിന് ഉപയോഗിക്കുകയും ചെയ്‌തെന്നാണു കേസ്. ചെങ്ങന്നൂരില്‍ ടിടിസി വിദ്യാര്‍ഥിനിയായ യുവതി കൂട്ടുകാരിയെ വിളിച്ചപ്പോള്‍ നമ്പര്‍ തെറ്റി കോള്‍ രജീഷിന്റെ ഫോണിലെത്തിയതോടെയാണ് ബന്ധം തുടങ്ങിയത്.

തിരിച്ചു വിളിച്ചു യുവതിയെ പരിചയപ്പെട്ട രജീഷ് പലപ്പോഴായി ഫോണിലൂടെ ബന്ധം പുതുക്കിയിരുന്നു. പിന്നീട്് ചെങ്ങന്നൂരെത്തി യുവതിയെ കാണുകയും ചെയ്തു. പെണ്‍കുട്ടിക്കു കാക്കനാട്ടെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി കിട്ടിയതോടെ പ്രണയം വളര്‍ന്നു. കഴിഞ്ഞ ഒക്ടോബറില്‍ രജീഷും യുവതിയും ചോറ്റാനിക്കര ക്ഷേത്രത്തിലെത്തി രഹസ്യമായി താലി ചാര്‍ത്തി. പിന്നീട് യുവതി താമസിക്കുന്ന വാടകവീട്ടില്‍ വച്ച് ഇയാള്‍ യുവതിയെ പീഡിപ്പിച്ചു.

പിറ്റേ ദിവസം ചക്കുളത്തുകാവ് ക്ഷേത്രത്തില്‍ പോയി പരിസരത്തെ ലോഡ്ജില്‍ മുറിയെടുത്തും യുവതിയെ ഇയാള്‍ പീഡിപ്പിച്ചു. ഇവിടെനിന്നും തന്നെ വീട്ടിലാക്കി തിരിച്ചുപോയ രജീഷിനെ പിന്നീട് കാണാനില്ലാതെയായതോടെയാണ് യുവതി പരാതി നല്‍കിയത്.

സ്വകാര്യ കമ്പനിയില്‍ ട്രെയിനിയായി ചേര്‍ന്ന രജീഷിനെ വെള്ളിയാഴ്ച രാത്രി ഒന്‍പതിനു കുന്നത്തുനാട്ടില്‍ നിന്നാണു പൊലീസ് അറസ്റ്റ് ചെയ്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+