കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊച്ചി മെട്രോ: 1മാസത്തിനുള്ളില്‍ ഓഫീസ് തുറക്കും

  • By Lakshmi
Google Oneindia Malayalam News

Oommen Chandy
കൊച്ചി: കൊച്ചി മെട്രോ പദ്ധതിയ്ക്കായുള്ള ഭൂമി ഏറ്റെടുക്കുന്നതിനായി പ്രത്യേക പാക്കേജ് നടപ്പിലാക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗത്തില്‍ തീരുമാനമായി.

മെട്രോ റെയിലിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു മാസത്തിനുള്ളില്‍ കൊച്ചിയില്‍ ഓഫീസ് തുടങ്ങുമെന്നും പദ്ധതിയുടെ ഭാവി സംബന്ധിച്ച് ആശങ്കയില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. മൂന്നാഴ്ചയ്ക്കുള്ളില്‍ പദ്ധതിയെക്കുറിച്ചുള്ള വെബ്‌സൈറ്റ് ആരംഭിക്കാനും യോഗത്തില്‍ ധാരണയായിട്ടുണ്ട്.

അനുമതി ലഭിച്ചാല്‍ നാലു വര്‍ഷത്തിനകം കൊച്ചി മെട്രോ റെയില്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് യോഗത്തിനെത്തിയ വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. 5000 കോടി രൂപയോളം വരുന്ന പ്രോജക്ടാണിതെന്നും ഭൂമി ഏറ്റെടുക്കുന്നതുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളുടെ തടസം നീങ്ങുമെന്നും ആര്യാടന്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.

ഉമ്മന്‍ചാണ്ടി, ആര്യാടന്‍ എന്നിവരെക്കൂടാതെ കേന്ദ്രമന്ത്രി കെ.വി തോമസ്, മന്ത്രി കെ, ബാബു, ഹൈബി ഈഡന്‍ എംഎല്‍എ തുടങ്ങിയവരും ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു. വ്യാപാരി പ്രതിനിധികള്‍, റസിഡന്റ്‌സ് അസോസിയേഷന്‍ പ്രതിനിധികള്‍ എന്നിവരും യോഗത്തിനെത്തിയിരുന്നു.

നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷന്റെ നിലവിലെ പാലം പൊളിക്കേണ്ടിവരുമെന്നതിനാല്‍ ഉണ്ടാകുന്ന ഗതാഗതതടസ്സം ഒഴിവാക്കുന്നതിനുള്ള പോംവഴികളും യോഗം ചര്‍ച്ച ചെയ്തിട്ടുണ്ട്.

English summary
A high-level meeting chaired by Chief Minister Oommen Chandy had discussed the the implementation of the proposed Kochi Metro railway project,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X