ഹെറിക് 98 പ്രണയിച്ചു; 99ല്‍ കെട്ടി
ന്യൂയോര്‍ക്ക്: പ്രണയത്തിനും വിവാഹത്തിനും പ്രായത്തിന്റെ കണക്കില്ല, എല്ലാം മനസ്സിന്റെ ഒരു തരംകളിയാണ്. അമേരിക്കക്കാരനായ ഗില്‍ബെര്‍ട്ട് ഹെറിക്കിനോട് ചോദിച്ചാല്‍ ഇതുതന്നെയാണ് അദ്ദേഹവും പറയുക.
കാരണം തൊണ്ണൂറ്റി ഒന്‍പതാം വയസ്സിലാണ് അദ്ദേഹത്തിന്റെ മനസ്സില്‍ പ്രണയം മുളച്ചതും പ്രണയിനിയെ അദ്ദേഹം സ്വന്തമാക്കിയതും. അതിശയിക്കേണ്ട, 99വരെ ക്രോണിക്ക് ബാച്ചിലറായിരുന്നു ഹെറിക്ക്. ജൂണ്‍ 6ന് കാമുകിയെ വിവാഹം ചെയ്തതോടെ അദ്ദേഹം ഇപ്പോള്‍ കുടുംബസ്ഥനായി.
മൊണ്‍റോ കമ്യൂണിറ്റി ആശുപത്രിയില്‍ കഴിയുമ്പോള്‍ അതായത് തൊണ്ണൂറ്റി എട്ടാം വയസ്സിലാണ് എണ്‍പത്തിയാറുകാരിയായ വെര്‍ജിന ഹാര്‍ട്മാന്‍ ഹെറിക്കിന്റെ മനസ്സിളക്കിക്കളഞ്ഞത്. വെര്‍ജിനയ്ക്കാകട്ടെ ആദ്യ വിവാഹത്തില്‍ അഞ്ച് മക്കളും പിന്നെ കുറേ പേരക്കുട്ടികളുമുണ്ട്.
ജീവിതാന്ത്യത്തില്‍ ഒന്നിയ്ക്കാനും ദാമ്പത്യം തുടങ്ങാനുമുള്ള ഇവരുടെ മോഹത്തിന് ഈ മക്കളും പേരക്കുട്ടികളും തന്നെ അരങ്ങൊരുക്കുകയായിരുന്നു. എല്ലാവരും ചേര്‍ന്ന് വിവാഹം പ്ലാന്‍ ചെയ്ത് മംഗളമായി നടത്തി. വരനും വധുവും വീല്‍ച്ചെയറിലിരുന്നാണ് വിവാഹമോതിരം കൈമാറിയത്.












Click it and Unblock the Notifications