രാംദേവിന് മുന്നില്‍ നിബന്ധനകളുമായി ഹസാരെ

നിബന്ധനകള്‍ രാംദേവിനെ അറിയിച്ചിട്ടുണ്ടെന്നും അവ അംഗീകരിക്കാന്‍ തയാറായാല്‍ മാത്രമേ അദ്ദേഹത്തെ സമരത്തില്‍ പങ്കാളിയാക്കുന്നതിനെക്കുറിച്ചു ചിന്തിക്കുകയുള്ളൂവെന്നും അന്നാ ഹസാരെ പറഞ്ഞു. എന്നാല്‍ എന്തൊക്കെയാണു നിബന്ധനകള്‍ എന്ന കാര്യം അദ്ദേഹം വ്യക്തമാക്കിയില്ല.
ശക്തമായ ലോക്പാല്‍ ബില്ലിനു വേണ്ടി ഓഗസ്റ്റ് 16 മുതല്‍ ജന്തര്‍ മന്ദിറില്‍ അനിശ്ചിതകാല നിരാഹാര സമരം നടത്തുമെന്നാണു ഹസാരെ പ്രഖ്യാപിച്ചത്. എന്നാല്‍ ഇതിനെതിരെ കേന്ദ്രസര്‍ക്കാര്‍ നേരത്തേ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
നേരത്തേ, അഴിമതിക്കും കള്ളപ്പണത്തിനുമെതിരെ നിരാഹാര സമരം നടത്തിവന്ന രാംദേവിനെയും അനുയായികളെയും രാംലീല മൈതാനത്തുനിന്നും ഒഴിപ്പിച്ച നടപടിക്കെതിരെ ഹസാരെ ഒരു ദിവസം നിരാഹാരം കിടന്നിരുന്നു.
അതേസമയം, അഴിമതി വിരുദ്ധ സമരത്തിനു സംരക്ഷണം നല്‍കാനും വേണ്ടിവന്നാല്‍ തിരിച്ചടിക്കാനുമായി 11,000 പേരുടെ സേനയ്ക്ക് രൂപം നല്‍കുമെന്ന ബാബാ രാംദേവിന്റെ പ്രസ്താവനയെ ഹസാരെ അനുകൂലിച്ചിരുന്നില്ല.
ലോക്പാല്‍ ബില്‍ സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി രൂപം നല്‍കിയ സംയുക്ത സമിതിയുടെ അവസാനയോഗത്തിലും ബില്‍ സംബന്ധിച്ച് സമവായത്തിലെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇതിനെത്തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ നിലപാടിനെതിരെ ഹസാരെ വീണ്ടും സമരം പ്രഖ്യാപിച്ചത്.
നേരത്തേ ഇദ്ദേഹം നടത്തിയ നിരാഹാ സമരത്തിന് വന്‍ പിന്തുണയായിരുന്നു രാജ്യമൊട്ടുക്കും ലഭിച്ചത്. എന്നാല്‍ പൗരസമൂഹപ്രതിനിധികളായ സ്വാമി അഗ്നിവേശിനെപ്പോലെയുള്ളവര്‍ അന്നാ ഹസാരെ വീണ്ടും നിരാഹരാത്തിനൊരുങ്ങുന്നതിനെ അനുകൂലിച്ചിട്ടില്ല. ഇക്കാര്യം കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി കപില്‍ സിബല്‍ ചൂണ്ടിക്കാട്ടിയിരുന്നു.












Click it and Unblock the Notifications