ജെ ഡെ വധം: 7 പേര്‍ അറസ്റ്റില്‍

ജെ ഡെ വധക്കേസിലെ പ്രതികളെ പിടികൂടുന്നതിന് മുംബൈ ക്രൈം ബ്രാഞ്ചിന് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി പി ആര്‍ പാട്ടീല്‍ 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
മിഡ് ഡേയില്‍ ക്രൈം റിപ്പോര്‍ട്ടറായിരുന്ന ജെ ഡെയെ മുംബൈ നഗരപ്രാന്തത്തില്‍ വച്ച് ബൈക്കിലെത്തിയ നാലംഗ സംഘം വെടിവച്ചു കൊല്ലുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വളരെയടുത്തു നിന്നാണ് വെടിവച്ചിരിയ്ക്കുന്നതെന്ന് വ്യക്തമായിരുന്നു. അഞ്ചു വെടിയുണ്ടകളാണ് ജെ ഡെയുടെ ശരീരത്തില്‍ നിന്നു കണ്ടെടുത്തത്.
ജെ ഡെയെ കൊട്ടേഷന്‍ കൊടുത്തു കൊല്ലുകയായിരുന്നുവെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍ കൊലപാതകത്തിന്റെ ലക്ഷ്യത്തെക്കുറിച്ച് ഇതുവരെ പോലീസ് ഒന്നും തന്നെ വെളിപ്പെടുത്തിയില്ല.












Click it and Unblock the Notifications