• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

ജെ ഡെ വധം: 7 പേര്‍ അറസ്റ്റില്‍

  • By Nisha Bose

മുംബൈ: മിഡ് ഡേ റിപ്പോര്‍ട്ടര്‍ ജ്യോതിര്‍മയി ഡേയുടെ മരണവുമായി ബന്ധപ്പെട്ട് മുംബൈ, സോലാപൂര്‍, മംഗലാപുരം എന്നിവിടെങ്ങളില്‍ നിന്നായി പോലീസ് അറസ്റ്റു ചെയ്ത ഏഴു പേരെ ജൂലൈ നാലു വരെ പോലീസ് കസ്റ്റഡിയില്‍ വിടാന്‍ കോടതി ഉത്തരവിട്ടു.

ജെ ഡെ വധക്കേസിലെ പ്രതികളെ പിടികൂടുന്നതിന് മുംബൈ ക്രൈം ബ്രാഞ്ചിന് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി പി ആര്‍ പാട്ടീല്‍ 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

മിഡ് ഡേയില്‍ ക്രൈം റിപ്പോര്‍ട്ടറായിരുന്ന ജെ ഡെയെ മുംബൈ നഗരപ്രാന്തത്തില്‍ വച്ച് ബൈക്കിലെത്തിയ നാലംഗ സംഘം വെടിവച്ചു കൊല്ലുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വളരെയടുത്തു നിന്നാണ് വെടിവച്ചിരിയ്ക്കുന്നതെന്ന് വ്യക്തമായിരുന്നു. അഞ്ചു വെടിയുണ്ടകളാണ് ജെ ഡെയുടെ ശരീരത്തില്‍ നിന്നു കണ്ടെടുത്തത്.

ജെ ഡെയെ കൊട്ടേഷന്‍ കൊടുത്തു കൊല്ലുകയായിരുന്നുവെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍ കൊലപാതകത്തിന്റെ ലക്ഷ്യത്തെക്കുറിച്ച് ഇതുവരെ പോലീസ് ഒന്നും തന്നെ വെളിപ്പെടുത്തിയില്ല.

English summary
Veteran crime journalist Jyotirmoy Dey's murder case has been cracked, claimed the Mumbai crime branch and the seven suspects have been sent to police custody till July 4.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more