ലോക്പാല്‍: പൗരസമൂഹത്തെ ഉള്‍പ്പെടുത്തില്ല

മുമ്പ് പൊതുസമൂഹത്തെ ബില്‍ രൂപപ്പെടുത്തുന്നതില്‍ ഉള്‍പ്പെടുത്തിയത് കീഴ്‌വഴക്കമാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ലോക്പാല്‍ സംബന്ധിച്ച കരടുബില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുമായും പൊതുസമൂഹപ്രതിനിധികളുമായും നടത്തുന്ന ചര്‍ച്ചകള്‍ക്കുശേഷം മാറ്റങ്ങള്‍ക്ക് വിധേയമാക്കും. അഞ്ച് മന്ത്രിമാര്‍ ചേര്‍ന്ന് തയ്യാറാക്കിയ കരട് ബില്‍ അന്തിമ രൂപത്തിലുള്ള ബില്ലല്ല. ജൂലായ് 3ന് വിവിധ രാഷ്ട്രീയ കക്ഷികളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തും-സിബല്‍ അറിയിച്ചു.
ഓഗസ്റ്റ് 16 മുതല്‍ വീണ്ടും നിരാഹാരമിരിക്കുമെന്ന അന്നാ ഹസാരെയുടെ തീരുമാനത്തെക്കുറിച്ചുള്ള ചോദ്യത്തിന് അത്തരമൊരു അവസ്ഥയുണ്ടായാല്‍ സര്‍ക്കാര്‍ അതിനെ വേണ്ടവിധം കൈകാര്യം ചെയ്യുമെന്ന് സിബല്‍ വ്യക്തമാക്കി.
നിരാഹാരമല്ല പ്രശ്‌നപരിഹാരത്തിനുള്ള വഴിയെന്ന് ഹസാരെ അനുയായികളായ സന്തോഷ് ഹെഗ്‌ഡെയും സ്വാമി അഗ്‌നിവേശും അഭിപ്രായപ്പെട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ തനിക്കും രാജ്യത്തിനും ഗുണം ചെയ്യുന്നതെന്തെന്ന് തീരുമാനിക്കാനുള്ള കഴിവ് ഹസാരെക്കുണ്ട്- സിബല്‍ പറഞ്ഞു.
നിലവിലുള്ള സമ്പ്രദായത്തിന് പുറത്ത് മറ്റൊരു രീതി നടപ്പില്‍ വരുത്താന്‍ ഹസാരെയും കൂട്ടരും ശ്രമിച്ചാല്‍ സര്‍ക്കാര്‍ അതിന് അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
ലോക്പാല്‍ ബില്‍ രൂപവത്കരണവുമായി ബന്ധപ്പെട്ട സംയുക്തകമ്മിറ്റി ഒമ്പത് തവണ യോഗം ചേര്‍ന്നു. എന്നാല്‍ ഒരു കരടെങ്കിലും ഇനിയും തയ്യാറാക്കാനായില്ല. നിര്‍ണായക വിഷയങ്ങളെ സംബന്ധിച്ച് സര്‍ക്കാറും ഹസാരെ പക്ഷവും നല്‍കിയ നിര്‍ദേശങ്ങള്‍ കേന്ദ്ര മന്ത്രിസഭയുടെ പരിഗണനയ്ക്ക് വെച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.












Click it and Unblock the Notifications