Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡീസല്‍ വില 75 പൈസ കുറയും

Fuel Price
തിരുവനന്തപുരം: ഡീസല്‍ വില വര്‍ദ്ധിച്ചതില്‍ നിന്നു ലഭിയ്ക്കുന്ന അധിക വരുമാനം സര്‍ക്കാര്‍ വേണ്ടെന്നു വയ്ക്കാന്‍ തീരുമാനിച്ചതോടെ ഡീസല്‍ വില ലിറ്ററിന് 75 പൈസ കുറയും. ഇതില്‍ നിന്നു സര്‍ക്കാറിന് 142.2 കോടി രൂപയുടെ നഷ്ടം ഉണ്ടാകുമെന്ന് കരുതപ്പെടുന്നു.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് അധിക നികുതി ഉപേക്ഷിയ്ക്കുന്നതായി അറിയിച്ചത്. ഡീസല്‍ വില വര്‍ദ്ധിപ്പിച്ച സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാറിനു ചെയ്യാനാവുന്നത് അധിക നികുതി വേണ്ടെന്നു വയ്ക്കല്‍ മാത്രമാണ്. പെട്രോള്‍ വില വര്‍ദ്ധിച്ചപ്പോഴും അധിക നികുതി സര്‍ക്കാര്‍ വേണ്ടെന്നു വച്ചിരുന്നു.

ഡീസലിനും പാചകവാതവാതകത്തിനും വിലവര്‍ധിപ്പിച്ചതിനെത്തുടര്‍ന്ന് കേന്ദ്രസര്‍ക്കാറിനെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്. വിലവര്‍ധിച്ചതിന് പിന്നാലെ ഡീസലിനും പാചകവാതകത്തിനും സംസ്ഥാനം ചുമത്തുന്ന തീരുവ കുറയ്ക്കാന്‍ കേന്ദ്രപെട്രോളിയം മന്ത്രി ജസ്പാല്‍ റെഡ്ഡി സംസ്ഥാന സര്‍ക്കാറുകളോട് അഭ്യര്‍ത്ഥിച്ചിരുന്നു. ബംഗാള്‍ കഴിഞ്ഞ ദിവസംതന്നെ തീരുവ എടുത്തുകളഞ്ഞിരുന്നു.

പാചകവാതക സിലിണ്ടറുകള്‍ക്ക് സംസ്ഥാനങ്ങള്‍ ചുമത്തുന്ന തീരുവ കുറയ്ക്കാന്‍ അഭ്യര്‍ത്ഥിച്ച് കേന്ദ്രധനമന്ത്രി പ്രണബ് മുഖര്‍ജി മുഖ്യമന്ത്രിമാര്‍ക്ക് കത്തെഴുതുമെന്ന് ഞായറാഴ്ച പറഞ്ഞിട്ടുണ്ട്. യുപിഎ സഖ്യകക്ഷികള്‍ തന്നെ വിലവര്‍ധനവിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ ഇന്ധനവില കൂട്ടാതെ കഴിയില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+