കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ധന വില: പ്രതിപക്ഷം ഇറങ്ങിപ്പോയി

  • By Lakshmi
Google Oneindia Malayalam News

Kerala Assembly
തിരുവനന്തപുരം:ഇന്ധന വിലവര്‍ധനയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ സഭയില്‍ നിന്നും ഇറങ്ങിപ്പോയി. ഇതുസംബന്ധിച്ചിച്ച അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചതോടെയാണ് പ്രതിപക്ഷ ഇറങ്ങിപ്പോയത്.
10:05AM

സഭയില്‍ പ്രതിപക്ഷ ബഹളം
നിയമസഭയില്‍ പ്രതിപക്ഷ ബഹളം. നക്ഷത്രചിഹ്നമിട്ട ചോദ്യങ്ങളില്‍ നിന്നു പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ ഒഴിവാക്കിയെന്ന് ആരോപിച്ചാണു ബഹളം തുടങ്ങിയത്. പാമോലിന്‍ കേസ്, ആരോപണ വിധേയരായ മന്ത്രിമാര്‍ എന്നിവ സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് നിയമസഭയില്‍ മറുപടി നല്‍കുന്നത് ഒഴിവാക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചുവെന്ന് ആരോപിച്ചായിരുന്നു ബഹളം.

കോടിയേരി ബാലകൃഷ്ണനാണു ക്രമപ്രശ്‌നം ഉന്നയിച്ചത്. സ്പീക്കറെ സര്‍ക്കാര്‍ റബ്ബര്‍ സ്റ്റാംപാക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. ചോദ്യോത്തര വേള കഴിഞ്ഞതിനു ശേഷം പ്രതിപക്ഷം ഉന്നയിച്ച ക്രമപ്രശ്‌നത്തിനു മറുപടി നല്‍കാമെന്നു സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍ മറുപടി നല്‍കിയെങ്കിലും ബഹളം തുടര്‍ന്നു.

സ്പീക്കര്‍ പേരുവിളിക്കുന്നതിന് പ്രതിപക്ഷം പ്രതികരിക്കാതിരുന്നപ്പോള്‍ നാലാമത്തെ ചോദ്യം പാമോലിനെ സംബന്ധിച്ചുള്ളതാണെന്നതിനാല്‍ ചോദ്യം ചോദിക്കൂ എന്നു മുഖ്യമന്ത്രി പ്രതിപക്ഷത്തോട് ആവശ്യപ്പെട്ടിട്ടും അവര്‍ അതിനു തയാറായില്ല. സ്പീക്കര്‍ക്കെതിരെ മുദ്രാവാക്യം വിളിച്ചുകൊണ്ട് പ്രതിപക്ഷാംഗങ്ങള്‍ എഴുന്നേറ്റു നിന്നു പ്രതിഷേധം തുടരുകയായിരുന്നു.

പ്രതിപക്ഷത്തിന്റെ അവകാശങ്ങള്‍ അട്ടിമറിക്കപ്പെടുന്നുവെന്നു സഭയില്‍ വൈകിയെത്തിയ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ ആരോപിച്ചു. വോട്ടിങ്ങിലൂടെ ലഭിച്ച ചോദ്യങ്ങള്‍ ഒഴിവാക്കപ്പെട്ടത് എങ്ങനെയെന്ന കാര്യത്തില്‍ സ്പീക്കര്‍ വിശദീകരണം നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

വ്യക്തമായ മറുപടി നല്‍കാമെന്നു നേരത്തേ ഉറപ്പു നല്‍കിയതാണെന്നും ഇക്കാര്യത്തില്‍ റൂളിങ് നല്‍കുമെന്നും സ്പീക്കര്‍ മറുപടി നല്‍കി. ചെയറിനെ അപമാനിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ പ്രതിപക്ഷത്തിന്റെ ഭാഗത്തു നിന്നുണ്ടാകുന്നുവെന്നും ഇക്കാര്യം പ്രതിപക്ഷ നേതാവ് ശ്രദ്ധിക്കണമെന്നും സ്പീക്കര്‍ ചൂണ്ടിക്കാട്ടി.

9:45 AM

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X