കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലുല്‍സെക്ക് സൈബര്‍ ആക്രമണം നിര്‍ത്തുന്നു

  • By Nisha Bose
Google Oneindia Malayalam News

സാന്‍ഫ്രാന്‍സിസ്‍കോ: കുപ്രസിദ്ധ നെറ്റ്‌വര്‍ക്ക് ഹാക്കിങ് ഗ്രൂപ്പായ ലുല്‍സെക്ക് സൈബര്‍ ആക്രമണം നിര്‍ത്തുന്നതായി അറിയിച്ചു. ഒരു ട്വിറ്റര്‍ സന്ദേശത്തിലൂടെയാണ് സ്വയം പിരിഞ്ഞു പോകുന്നതായി ലുല്‍സെക്ക് അറിയിച്ചത്.

ഇന്റര്‍നെറ്റ് സുരക്ഷ തകര്‍ക്കുന്നതിനായി 50 ദിവസത്തെ ആക്രമണമാണ് ആസൂത്രണം ചെയ്തിരുന്നത്. ആ 50 ദിവസം പൂര്‍ത്തിയായതിനാല്‍ സ്വയം പിരിഞ്ഞു പോകുകയാണ് എന്നാണ് സന്ദേശത്തിലൂടെ വ്യക്തമാക്കിയിരിയ്ക്കുന്നത്. എന്നാല്‍ പുതിയ പദ്ധതികളെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നും ലുല്‍സെക്ക് വ്യക്തമാക്കി. ഈ വിലാസം തങ്ങളുടെ സ്ഥിരമായ വിലാസമാക്കി മാറ്റാന്‍ ഉദ്ദേശമില്ലന്നാണ് ലുല്‍സെക്കിന്റെ സന്ദേശത്തില്‍ പറയുന്നത്.

ആറു ഹാക്കര്‍മാരുടെ ഒരു സംഘമാണ് ലുല്‍സെക്ക് എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ലുല്‍സെക്യൂരിറ്റി. കഴിഞ്ഞ രണ്ടു മാസത്തിനിടെ ലുല്‍സെക്ക് സോണി, യുഎസ് സെനറ്റ്, ഫോക്‌സ് നെറ്റ്‌വര്‍ക്ക്, പിബിഎസ്, സ്‌ഐഎ തുടങ്ങിയ പ്രമുഖ വെബ്‌സൈറ്റുകളില്‍ നിന്നൊക്കെ ഡാറ്റ ചോര്‍ത്തിയെടുത്തിരുന്നു. ഏറ്റവുമൊടുവില്‍ അരിസോണ സ്‌റ്റേറ്റ് പോലീസിന്റെയും എറ്റി ആന്‍ഡ് റ്റിയുടേയും വെബ്‌സൈറ്റുകളിലുള്ള രഹസ്യ വിവരങ്ങളാണ് ലുല്‍സെക്ക് പ്രസിദ്ധീകരിച്ചത്.

ലുല്‍സെക്ക് ആക്രമണം നിര്‍ത്തുകയാണെന്ന് പ്രഖ്യാപിച്ചെങ്കിലും ഭീഷണി അവസാനിച്ചു എന്ന് കരുതാനാകില്ല. ഒട്ടേറെ അനുയായികളുള്ള ഗ്രൂപ്പ് പുനരവതരിയ്ക്കാന്‍ സാധ്യതയേറെയാണ്. ലുല്‍സെക്ക് ഗ്രൂപ്പുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഒരാളെ ബ്രിട്ടനില്‍ അടുത്തിടെ അറസ്റ്റ് ചെയ്തിരുന്നു. മറ്റ് ഹാക്കിങ് ഗ്രൂപ്പുകളും ലുല്‍സെക്കിനു പിന്നില്‍ പ്രവര്‍ത്തിയ്ക്കുന്നവരെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചതോടെ പിടിക്കപ്പെടാതിരിയാക്കാനായാണ് ലുല്‍സെക്ക് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടതെന്നു കരുതുന്നു

English summary
Network hacking group Lulz Security, better known as LulzSec, has announced via Twitter that there will be no more cyber attacks from the group. Following the announcement, LulzSec published a statement on popular file-sharing site The Pirate Bay, explaining that the group’s original plan had been to launch a 50-day assault on sub-standard internet security, and that the 50 days had now come to an end. Claiming that “our planned 50 day cruise has expired, and we must now sail into the distance,”
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X