നടി അനുഷ്‌ക ശര്‍മ്മയെ 8മണിക്കൂര്‍ ചോദ്യം ചെയ്തു

വില പിടിച്ച ആഭരണങ്ങളുടെ കാര്യം വെളിപ്പെടുത്താതെ ഗ്രീന്‍ചാനലിലൂടെ കടന്നു വരാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് സിനിമാതാരം അനുഷ്‌ക ശര്‍മയെ വിമാനത്താവളത്തില്‍ കസ്റ്റംസ് പിടികൂടിയത്. ടൊറന്റോയില്‍ നടന്ന ഐഐഎഫ്എ അവാര്‍ഡ് ദാനചടങ്ങില്‍ പങ്കെടുത്ത് തിരിച്ചുവരികയായിരുന്നു 23 കാരിയായ താരം.
പരിശോധനയില്‍ അവരുടെ ബാഗില്‍നിന്ന് ഏകദേശം 20 നും 40 നും ലക്ഷത്തിനിടയ്ക്ക് വിലവരുന്ന സ്വര്‍ണ, വജ്രാഭരണങ്ങള്‍ കണ്ടെത്തുകയായിരുന്നു. ഇന്ത്യയില്‍നിന്ന് പോകുമ്പോള്‍ ഈ ആഭരണങ്ങള്‍ തന്റെ കൈവശം ഉണ്ടായിരുന്നുവെന്നും ഇക്കാര്യം വെളിപ്പെടുത്തിയിരുന്നതിനാല്‍ നികുതി അടയ്‌ക്കേണ്ട കാര്യമില്ലെന്നും അവര്‍ അധികൃതരോട് പറഞ്ഞു.
നടപടിക്രമം പൂര്‍ത്തിയാക്കി കസ്റ്റംസ് തന്നെ വിട്ടയച്ചുവെന്ന് പിന്നീട് അനുഷ്‌ക ശര്‍മ പറഞ്ഞു. അവാര്‍ഡ്ദാന ചടങ്ങില്‍ ധരിച്ച ആഭരണങ്ങളുടെ ബില്ലുകള്‍ അടക്കമുള്ള രേഖകള്‍ അനുഷ്‌ക അധികൃതര്‍ക്ക് നല്‍കിയിട്ടുണ്ട്. അവ പരിശോധിക്കുകയാണെന്ന് കസ്റ്റംസ് അധികൃതര്‍ പറഞ്ഞു.












Click it and Unblock the Notifications