കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിലക്കയറ്റം: ദയാവധം വേണമെന്ന് ബിജെപിനേതാവ്

  • By Lakshmi
Google Oneindia Malayalam News

ഭോപ്പാല്‍: രാജ്യത്തെ വിലക്കയറ്റം താങ്ങാന്‍ കഴിയുന്നില്ലെന്നും അതിനാല്‍ ആത്മഹത്യ ചെയ്യാന്‍ അനുമതി നല്‍കണമെന്നുമാവശ്യപ്പെട്ട് ബിജെപി നേതാവ് രാഷ്ട്രപതിയ്ക്ക് അപേക്ഷ നല്‍കി.

മധ്യപ്രദേശ് ബിജെപി അധ്യക്ഷനും എംപിയുമായ പ്രഭാത് ഝായാണ് രാഷ്ട്രപതി പ്രതിഭാ പാട്ടീലിനെ സമീപിച്ചിരിക്കുന്നത്.

ജനങ്ങള്‍ക്ക് മെച്ചപ്പെട്ട ജീവിതം ഉറപ്പാക്കുകയാണ് സര്‍ക്കാറിന്റെ കടമ. അല്ലാതെ ജനങ്ങളെ കൊല്ലാനല്ല. പക്ഷേ ഇപ്പോള്‍ വിലവര്‍ധനവിലൂടെ യുപിഎ സര്‍ക്കാര്‍ സാധാരണക്കാരായ ജനങ്ങളെ മരണത്തിലേക്കു തള്ളിവിടുകയാണ്.

വിലവര്‍ധനയെ തുടര്‍ന്ന് പണപ്പെരുപ്പം ഉയരുന്നതിനാല്‍ ജനജീവിതം ബുദ്ധിമുട്ടിലായിരിക്കുകയാണ്. വിലവര്‍ധനയില്‍ നിന്നു രക്ഷ നേടാനുള്ള ഏക മാര്‍ഗം മരണം മാത്രമാണ്. അതുകൊണ്ടാണ് രാഷ്ട്രപതിയോട് അനുമതി തേടിയത്.

ദശലക്ഷക്കണക്കിനു സാധാരണക്കാരായ ജനങ്ങളുടെ പ്രതിനിധിയായി മരണം വരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. ഒരു പാര്‍ലമെന്റ് അംഗമെന്ന നിലയില്‍ അത് എന്റെ കടമയായി കരുതുന്നു- ഝാ പറഞ്ഞു.

അപേക്ഷയുടെ പകര്‍പ്പ് ചീഫ് ജസ്റ്റിസ് എസ് എച്ച് കപാഡിയ, ബി ജെ പി അധ്യക്ഷന്‍ നിതിന്‍ ഗഡ്കരി, ലോക്‌സഭയിലെയും രാജ്യസഭയിലേയും പ്രതിപക്ഷാനേതാവ് സുഷമാ സ്വരാജ്, അരുണ്‍ ജെയ്റ്റിലി എന്നിവര്‍ക്കും അപേക്ഷയുടെ പകര്‍പ്പ് അയച്ചിട്ടുണ്ട്.

English summary
Madhya Pradesh BJP chief and Rajya Sabha member Prabhat Jha has in a letter to President Pratibha Patil pleaded for mercy killing as a protest against growing inflation in the country,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X